തച്ചങ്ങാട്‌ വോളി ഫെസ്റ്റിന്‌ തുടക്കമായി

0
13


പളളിക്കര: തച്ചങ്ങാട്‌ ബാലകൃഷ്‌ണന്‍ സ്‌മാരക അഖിലേന്ത്യാ വോളി ഫെസ്റ്റ്‌ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയര്‍മാന്‍ സി.കെ.ശ്രീധരന്‍ ആധ്യക്ഷം വഹിച്ചു.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.മുഖ്യാതിഥിയായി. കെ.പി.കുഞ്ഞികണ്ണന്‍, ഹക്കീം കുന്നില്‍, സാജിദ്‌ മൗവ്വല്‍, ശിവാനന്ദന്‍ മാസ്റ്റര്‍, രാജന്‍ പെരിയ, കേവീസ്‌ ബാലകൃഷ്‌ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.മണികണ്‌ഠന്‍, കെ.ഇ.എ ബക്കര്‍, മൊയ്‌തീന്‍ കുഞ്ഞി കളനാട്‌, ജനാര്‍ദ്ദനന്‍ പുല്ലൂര്‍, സുകുമാരന്‍ പൂച്ചക്കാട്‌, വിജയമോഹന്‍,സത്യന്‍ പൂച്ചക്കാട്‌ സംസാരിച്ചു.
ആദ്യ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ കേരളാ പൊലീസ്‌ എതിരില്ലാത്ത 3 സെറ്റുകള്‍ക്ക്‌ സായി തലശ്ശേരിയെ പരാജയപ്പെടുത്തി. പുരുഷ വിഭാഗത്തില്‍ കെ.എസ്‌.ഇ.ബി 2 നെതിരെ സെറ്റുകള്‍ക്ക്‌ ഇന്ത്യന്‍ നേവിയെ പരാജയപ്പെടുത്തി.രണ്ടാമത്തെ പുരുഷവിഭാഗത്തില്‍ എതിരില്ലാത്ത 3 സെറ്റുകള്‍ക്ക്‌ മുബൈ സ്‌പൈക്കേഴ്‌സ്‌ എച്ച്‌എസ്‌ ഐ ഐ ഡി.സി ഹരിയാനയെയും പരാജയപ്പെടുത്തി. കളിക്കാരുമായി കെ.കുഞ്ഞിരാമന്‍ എം.എല്‍ എ, തബാസ്‌ക്കോ ബഷീര്‍, ശിവജി വെളിക്കോത്ത്‌ എന്നിവര്‍ പരിചയപ്പെട്ടു. ഇന്ന്‌ 6 മണിക്ക്‌ ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ സൗത്തേന്‍ റെയില്‍വെ സൗത്ത്‌ സെന്‍ട്രല്‍ റെയില്‍വെയുമായി ഏറ്റുമുട്ടും. പുരുഷവിഭാഗത്തില്‍ ആദ്യ മത്സരത്തില്‍ കെ.എസ്‌.ഇ.ബി, ഒ.എന്‍.ജി.സി. ഡെറാഡൂണുമായും സൗത്തേന്‍ റെയില്‍വെ മുബൈ സ്‌പൈക്കേര്‍സുമായും ഏറ്റുമുട്ടും.

NO COMMENTS

LEAVE A REPLY