എം.എം.പി.എല്‍ സീസണ്‍ 2 മംഗല്‍പാടി ഫൈറ്റേര്‍സ്‌ ജേതാക്കള്‍

0
22

ദുബൈ : ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ഷാര്‍ജ ക്രിക്കറ്റ്‌ കൗണ്‍സില്‍ ഗ്രൗണ്ട്‌ അല്‍ ദൈദില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട്‌ പഞ്ചായത്ത്‌ ടീമുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച എം.എം.പി.എല്‍ സീസണ്‍ 2 ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റ്റില്‍ കുക്കബുറാസ്‌ പുത്തിഗയെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്‍മാരായ മംഗല്‍പ്പാടി ഫൈറ്റേര്‍സ്‌ വീണ്ടും ചാമ്പ്യന്‍മാരായി. ഗ്രീന്‍ സ്റ്റാര്‍ എന്‍മകജെ ഫെയര്‍ പ്ലേ ടീമിനുള്ള ട്രോഫി കരസ്ഥമാക്കി. മഞ്ചേശ്വരം മണ്ഡലത്തിലെ എട്ടു പഞ്ചായത്ത്‌ ടീമുകളായ മംഗലപാടി ഫൈറ്റേഴ്‌സ്‌, കുക്കബുറാസ്‌ പുത്തിഗെ, ഗ്രീന്‍ സ്റ്റാര്‍ എന്‍മകജെ, സ്‌ട്രൈക്കേഴ്‌സ്‌ മഞ്ചേശ്വര്‍, കുമ്പള ബ്ലാസ്റ്റേഴ്‌സ്‌, യുണൈറ്റഡ്‌ പൈവളിഗന്‍സ്‌, ലെജന്‌ഡ്‌സ്‌ വോര്‍ക്കാടി, സിയറാസ്‌ ബ്രതെഴ്‌സ്‌ മീഞ്ച പച്ച മൈതാനത്തു മാറ്റുരച്ചത്‌. വ്യക്തിഗത നേട്ടങ്ങള്‍, ഷെരീഫ്‌ എ പി (മാന്‌ ഓഫ്‌ ദി സീരീസ്‌), മജീദ്‌ പച്ചമ്പള (മാന്‌ ഓഫ്‌ ദി ഫൈനല്‍), നൗഫല്‍ പെര്‍ള (ബെസ്റ്റ്‌ ബാറ്റ്‌സ്‌മാന്‍), സച്ചിന്‍ ബേരിക്ക (ബെസ്റ്റ്‌ ബൗളര്‍), ഷമീര്‍ പുത്തിഗെ (ബെസ്റ്റ്‌ ക്യാച്ച്‌) ട്രോഫികള്‍ സ്വന്തമാക്കി.
ചടങ്ങില്‍ വെച്ച്‌ ഖത്തറിലേക്ക്‌ ജോലി മാറി പോകുന്ന മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ട്രഷറര്‍ അബ്ദുല്ല കെദംബാടിക്ക്‌ യാത്രയയപ്‌ നല്‍കി. വ്യവസായികളായ ഹമീദ്‌ സ്‌പിക്ക്‌, മൂസ ബംബ്രാണ, ജമാല്‍ ഹൈ ലെവല്‍ റിയല്‍ എസ്റ്റേറ്റ്‌, അഷ്‌ഫാഖ്‌ റാഫ്‌ ടൂറിസം, സിദ്ദിഖ്‌ & റിസ്വാന്‍ ചായ്‌ ദേ കസറോഡ്‌ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കെ. എം. സി. സി. കാസറഗോഡ്‌ ജില്ലാ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, മണ്ഡലം പ്രസിഡന്റ്‌ അയ്യൂബ്‌ ഉര്‍മി, ജനറല്‍ സെക്രട്ടറി ഡോ. ഇസ്‌മായില്‍, ട്രഷറര്‍ അബ്ദുല്ല കെദംബാടി, ഭാരവാഹികളായ അഷ്‌റഫ്‌ പാവൂര്‍, മന്‍സൂര്‍ മര്‍ത്ത്യ, അബ്ബാസ്‌ ബംബ്രാണ, സൈഫുദ്ദീന്‍ മോഗ്രാല്‍, അഷ്‌റഫ്‌ ബയാര്‍, സുബൈര്‍ കുബണൂര്‍, ടെക്‌നിക്കല്‍ കമ്മിറ്റീ അംഗങ്ങളായ ഇബ്രാഹിം ബേരിക്ക, ഷംസു മാസ്റ്റര്‍ പടലട്‌ക, റസാഖ്‌ ബന്ദിയോട്‌, ഷറഫാത്ത്‌ അലി, മുനീര്‍ ബേരിക്ക, യൂസഫ്‌ ഷേണി, മുനീര്‍ ഉര്‍മി,അമാന്‍ തലേകല, മുനീര്‍ എം ഡി, ശാക്കിര്‍ ബായാര്‍, ഇബ്രാഹിം ബാജൂരി, ബി എം സ്‌ പാവൂര്‍, ലത്തീഫ്‌ മീഞ്ച, ഹനീഫ്‌ ബംബ്രാണ, സത്താര്‍ ബെങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത്‌ ഭാരവാഹികളായ അബ്ബാസ്‌ ബേരിക്ക മീഞ്ച, മജീദ്‌ കൊപ്പളം, അഷ്‌ഫാഖ്‌ കുഞ്ചത്തൂര്‍, റസാഖ്‌ പാത്തൂര്‍, മന്‍സൂര്‍ ആനക്കല്‍, ഇക്‌ബാല്‍ മണിമുണ്ട, ജബാര്‍ ബൈദല, ഷെരീഫ്‌ ഉളുവാര്‍, ഖാദര്‍ കെദ്‌മ്പാടി, റഷീദ്‌ സുന്നാട, അസിസ്‌ സാഗ്‌, അഷ്‌റഫ്‌ ഉളുവാര്‍, അന്‍സീഫ്‌ മീഞ്ച എന്നിവരും, സത്താര്‍ മൂസോടി, സയ്യദ്‌ ബേരിക്ക, സജാദ്‌ ഉപ്പള, ഇബ്രാഹിം നല്‍ക, ഉമ്പു ഹാജി പെര്‍ള, അഷ്‌റഫ്‌ ഷേണി, റസാഖ്‌ ജാറ, അസിഎസ്‌ നഗര്‍, സൈഫുദ്ധീന്‍ കമ്പാര്‍, വി വി എം ഷാഫി പാവൂര്‍, ഇക്‌ബാല്‍ അരിമല, എന്‍സാഫ്‌ അരിമല, റഹീം അരിമല, റാസിഖ്‌ മച്ചമ്പാടി, ഫഹീം ഹൊസങ്കടി, ജാബി ബാപ്പയ്‌ത്തൊട്ടി, ഷാഹിദ്‌ ബാപ്പയ്‌ത്തൊട്ടി, നൗഫല്‍ ഉപ്പള, മഹ്മൂദ്‌ ഒളയം, മജീദ്‌ ബന്ദിയോട്‌, റിസ്വാന്‍ കൊടിയമ്മ, സഹീര്‍ മൂസോടി, സഫാമ്‌ ഷാഫി നഗര്‍, ആഷിഖ്‌ മൂസോടി, സാഹിര്‍ മൂസോടി, അഷ്‌റഫ്‌ ബേരിക്ക , ഷാഫി ബേരിക്ക, ജാസിം, സാഹിര്‍, ഷുഹൈബ്‌ മൂസോടി, മുസ്‌തഫ പച്ചിലംപാറ, സകരിയ അടക്ക, റിയാസ്‌ കണ്ണൂര്‍, അല്‍ത്താഫ്‌ എം കെ മൊഗ്രാല്‍, മുബീന്‍ മൊഗ്രാല്‍, അഷ്‌റഫ്‌ ബി എം, ഖാദര്‍ പേരാല്‍, അന്‍വര്‍ മുട്ടം, ഖാലിദ്‌ മണ്ണംകുഴി, ഇല്യാസ്‌ ബാപ്പായിത്തൊട്ടി, അഷ്‌റഫ്‌ ബാപ്പായിത്തൊട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY