റിയാദ്‌ അണ്ടര്‍ ആം ക്രിക്കറ്റ്‌; `സമാന്‍ കളപ്പാറ’ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രീമിയര്‍ലീഗ്‌ ചാമ്പ്യന്‍മാര്‍

0
40


റിയാദ്‌:കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ കാസര്‍കോട്‌ ജില്ലയിലെയും കര്‍ണ്ണാടകയിലെയും ചില ഭാഗങ്ങളില്‍ കണ്ടു വരുന്ന അണ്ടര്‍ ആം ക്രിക്കറ്റ്‌ മത്സരത്തില്‍ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ചാമ്പ്യന്മാരായി.
സൗദി അറേബ്യയിലെ പതിനാറോളം പ്രഗല്‍ഭരായ ക്രിക്കറ്റ്‌ ടീമുകള്‍ ബാറ്റിംഗിലും ബൗളിങ്ങിലും മികച്ച ഫീല്‍ഡിങ്ങിലും ഒന്നിനൊന്ന്‌ മെച്ചപ്പെട്ട കളി പുറത്തെടുത്തത്‌ കാണികളെ പത്തു മണിക്കൂറോളം ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. നിരവധി ട്രോഫികളില്‍ മുത്തമിട്ട ടീമുകള്‍ പോലും നിര്‍ഭാഗ്യം കൊണ്ട്‌ പുറത്താകുന്ന കാഴച്ചകളും പ്രതീക്ഷ ഇല്ലാതിരുന്ന ടീമുകള്‍ മികച്ച കളിയും ഭാഗ്യവും പുറത്തെടുത്ത്‌ ജയിക്കുന്ന കാഴ്‌ചയും ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ നവ്യാനുഭവമായി.
ഉദ്‌ഘാടന സെക്ഷനില്‍ സഫാമക്കാ അഡ്‌മിന്‍ യഹ്‌യ, കുഞ്ഞി കുമ്പള, എം.ഡി. ലത്തീഫ്‌ സുങ്കതക്കട്ട, ഹമ്മി ഉസ്‌മാന്‍, നൗഷാദ്‌, അസീസ്‌ അട്‌ക്കം, കെ.പി. മുഹമ്മദ്‌, ഹമീദ്‌ തോട്ട, അബു അനസ്‌ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി ആധ്യക്ഷം വഹിച്ചു. ഹുസൈന്‍ മച്ചംപാടി സ്വാഗതവും മൂസ പട്ട നന്ദിയും പറഞ്ഞു.
കെ.എച്ച്‌.മുഹമ്മദ്‌ കുഞ്ഞി, എം.ബി. ഇബ്രാഹിം, അഷ്‌റഫ്‌, യൂസഫ്‌, പി.എച്ച്‌. സക്കരിയ്യ, അല്‍ഫാസ്‌ തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്‌തു.

NO COMMENTS

LEAVE A REPLY