ഇബ്‌റാഹീം അബൂബക്കറിന്‌ കെഎംസിസി കാസറഗോഡ്‌ ജില്ലാ കമ്മിറ്റി യാത്രയയപ്പ്‌ നല്‍കി .

0
35

ജിദ്ദ : നീണ്ട മുപ്പത്‌ വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക്‌ തിരിച്ചു പോകുന്ന കെഎംസിസി ജിദ്ദ കാസറഗോഡ്‌ ജില്ലയുടെ സ്ഥാപക നേതാവും,കെഎംസിസി കാസറഗോഡ്‌ ജില്ലാ വൈസ്‌ ചെയര്‍മാനുമാനും സാമൂഹ്യ,സാംസ്‌കാരിക,രാഷ്ട്രീയ,ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായ ഇബ്‌റാഹീം അബൂബക്കര്‍ എന്ന ഗസല്‍ ഇബ്രാഹിമിന്‌ കെഎംസിസി ജിദ്ദ കാസറഗോഡ്‌ ജില്ലാ കമ്മിറ്റി യാത്രയയപ്പ്‌ നല്‍കി .ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ വെച്ച്‌ നടന്ന ചടങ്ങ്‌ പ്രസിഡന്റ്‌ ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു . ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്‌ഘാടനം ചെയ്‌തു . കാസറഗോഡ്‌ കെഎംസിസിയുടെ മുതിര്‍ന്ന നേതാവും ജീവ കാരുണ്യ രംഗത്തും മറ്റു സകല മേഖലയിലും നിറസാന്നിധ്യമായ ഇബ്‌റാഹീമിന്റെ തിരുച്ചു പോക്ക്‌ കാസറഗോഡ്‌ കെഎംസിസിക്ക്‌ ശൂന്യത ഉണ്ടാക്കുമെന്ന്‌ ഉദ്‌ഘാടനം ചെയ്‌ത അന്‍വര്‍ ചേരങ്കൈ പറഞ്ഞു.
അന്‍വര്‍ ചേരങ്കൈ ഷാള്‍ അണിയിച്ചു.
ഇബ്‌റാഹീം അബൂബക്കര്‍ സമുചിതമായി മറുപടി പ്രസംഗം നടത്തി.
അബ്ദുല്‍ ഷുക്കൂര്‍ അതിഞ്ഞാല്‍,കാദര്‍ ചെര്‍ക്കള, ജലീല്‍ ബേര്‍ക്ക,റഹീം പള്ളിക്കര,കെഎം.ഇര്‍ഷാദ്‌,മൊയ്‌ദു ബേര്‍ക്ക,അസീസ്‌ ഉപ്പള,ഫര്‍സി അതിഞ്ഞാല്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY