കാനത്തൂര്‍ ഫുട്‌ബോള്‍; കാറഡുക്കയ്‌ക്ക്‌ ഹാട്രിക്‌ കിരീടം

0
64


കാനത്തൂര്‍: ഒരാഴ്‌ചയായി കാനത്തൂര്‍ ഗോപി ആന്റ്‌ നാണു മെമ്മോറിയല്‍ ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ കെ.എഫ്‌.സി കാറഡുക്ക തുടര്‍ച്ചയായ മൂന്നാം തവണയും കിരീടമണിഞ്ഞു.
ഇന്നലെ രാത്രി നടന്ന കലാശക്കളിയില്‍ ജില്ലയിലെ കരുത്തരായ മൊഗ്രാല്‍ ഫ്രണ്ട്‌സിനെ കെ.എഫ്‌.സി കാറഡുക്ക ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു.
ആവേശം വിതറിയ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മൊഗ്രാലിന്റെ പ്രധാന കളിക്കാരനായ റോണ്ടി പരിക്കേറ്റു ഗ്രൗണ്ടില്‍ നിന്നൊഴിവായതു മൊഗ്രാലിനു കനത്ത പ്രഹരമാവുകയായിരുന്നു. കാനത്തൂരില്‍ ഒരാഴ്‌ചയായി തുടരുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഹാട്രിക്‌ ഗോള്‍ നേടിയ ഏക കളിക്കാരനായിരുന്നു റോണ്ടി.
ആദ്യന്തം ആവേശം വിതറിയ മത്സരം ഗ്യാലറി തിങ്ങി നിറഞ്ഞ കാണികളെ ആകാംക്ഷ മുള്‍മുനയില്‍ എത്തിച്ചു.
വിജയികള്‍ക്കു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അവാര്‍ഡുകളും ട്രോഫികളും സമ്മാനിച്ചു. മേലത്ത്‌ നാരായണന്‍ നമ്പ്യാര്‍ സ്‌മാരക എവര്‍ റോളിംഗ്‌ ട്രോഫിക്കും, പി നാരായണന്‍ നായര്‍ റണ്ണേഴ്‌സ്‌ അപ്പ്‌ ട്രോഫിക്കും കെ ടി കുമാരന്‍ സ്‌മാരക സ്ഥിരം ട്രോഫിക്കും വേണ്ടിയായിരുന്നു ഫ്‌ളഡ്‌ലൈറ്റ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ നടത്തിയത്‌.

NO COMMENTS

LEAVE A REPLY