പെരളത്ത്‌ പനയന്തട്ട കുഞ്ഞിക്കോമന്‍ നായര്‍ അന്തരിച്ചു

0
46


കാഞ്ഞങ്ങാട്‌: ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വെള്ളിക്കോത്ത്‌ സുധര്‍മ്മയിലെ പെരളത്ത്‌ പനയന്തട്ട കുഞ്ഞിക്കോമന്‍ നായര്‍ (88) അന്തരിച്ചു. വ്യാസ മഹാഭാരതത്തിന്റെ സമ്പൂര്‍ണ്ണ ഗദ്യം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തതിലൂടെ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. 18 പര്‍വ്വങ്ങളിലെ ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളാണ്‌ സംസ്‌കൃതത്തില്‍ നിന്ന്‌ ഇദ്ദേഹം മലയാളത്തിലേക്കു മൊഴിമാറ്റിയത്‌.ഭാര്യ പുറവങ്കരയിലെ ജയലക്ഷ്‌മിഅമ്മ. മക്കള്‍: പി.നളിനാക്ഷന്‍ നായര്‍ (ഖത്തര്‍), ജയശ്രീ (അധ്യാപിക, ചീമേനി എച്ച്‌.എസ്‌.എസ്‌), വീണ (അധ്യാപിക, ദുര്‍ഗ). മരുമക്കള്‍: ഗീത (അധ്യാപിക, ചട്ടഞ്ചാല്‍), രവീന്ദ്രന്‍ (റിട്ട.ചീഫ്‌ മാനേജര്‍, ജില്ലാ ബാങ്ക്‌), കുഞ്ഞിക്കണ്ണന്‍ (ബോഡി കെയര്‍ ഏജന്‍സി, കാഞ്ഞങ്ങാട്‌), സഹോദരങ്ങള്‍: പി.പി.നാരായണന്‍ നായര്‍, പി.പി.കുമാരന്‍ നായര്‍, പരേതനായ പി.പി.ഗോവിന്ദന്‍ നായര്‍, പി.പി. കുഞ്ഞമ്പു നായര്‍, പി.പി.അമ്മാളു അമ്മ.

NO COMMENTS

LEAVE A REPLY