നടി ഭാവന വിവാഹിതയായി

0
56


തൃശൂര്‍: നടി ഭാവനയും കന്നഡ സിനിമാ നിര്‍മ്മാതാവ്‌ നവീനും തമ്മിലുള്ള വിവാഹം ഇന്നു രാവിലെ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. സിനിമാരംഗത്തു നിന്നുള്ളവര്‍ക്ക്‌ വൈകിട്ട്‌ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ്‌ വിരുന്നു സല്‍ക്കാരം.
2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ്‌ ഭാവനയും നവീനും പരിചയപ്പെടുന്നത്‌. പിന്നീട്‌ സൗഹൃദം പ്രണയമായി വളരുകയായിരുന്നു.
2002ല്‍ കമല്‍ സംവിധാനം ചെയ്‌ത നമ്മള്‍ എന്ന സിനിമയിലൂടെയാണ്‌ കാര്‍ത്തിക മേനോന്‍ എന്ന ഭാവന സിനിമാ ലോകത്തെത്തുന്നത്‌. നമ്മള്‍ എന്ന സിനിമയിലെ അഭിനയത്തിന്‌ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരവും ലഭിച്ചിരുന്നു.
മലയാളം, കന്നഡ, തമിഴ്‌, തെലുങ്ക്‌ സിനിമകളില്‍ ഇപ്പോള്‍ ഭാവന സജീവമാണ്‌.

NO COMMENTS

LEAVE A REPLY