സഹോദരന്റെ മരണം; ഹൈക്കോടതിയെ സമീപിക്കം: ശ്രീജിത്ത്‌

0
162


തിരു: സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ ശ്രീജിത്ത്‌. അഭിഭാഷകന്‍ കാളീശ്വരം രാജ്‌ മുഖേന കോടതിയെ സമീപിക്കാനാണ്‌ ശ്രീജിത്തിന്റെ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച കേസിലെ നിയമപോരാട്ടം പത്ത്‌ ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തില്‍ ഒതുങ്ങിയിരുന്നു. ഇതിനു ശേഷമാണ്‌ വീണ്ടും നിയമപോരാട്ടത്തിന്‌ ശ്രീജിത്ത്‌ തയാറെടുക്കുന്നത്‌.
അതേസമയം, സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത്ത്‌ നടത്തുന്ന സമരത്തിനു കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപിന്തുണയേറുകയാണ്‌. കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍, സിപിഎം നേതാവ്‌ വി.എസ്‌. ശിവന്‍കുട്ടി എന്നിവര്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ചു.

NO COMMENTS

LEAVE A REPLY