കുട്ടനാടന്‍ മാര്‍പ്പാപ്പയുമായി കുഞ്ചാക്കോ ബോബന്‍

0
44


കുഞ്ചോക്കോബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തില്‍ അതിഥി രവി നായികയാകുന്നു. അലമാര എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ അതിഥി രവി ചെമ്പരത്തിപ്പൂവ്‌ എന്ന ചിത്രത്തിലെയും നായികയാണ്‌. ജിത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലും നായികയാണ്‌. സ്വന്തം നാടാണെങ്കിലും കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങള്‍ ആലപ്പുഴയില്‍ ചിത്രീകരിച്ചതു കുറവാണ്‌. ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രമായിരുന്നു കുഞ്ചാക്കോബോബന്‍ ആലപ്പുഴയില്‍ അഭിനയിച്ചത്‌. പുതിയ ചിത്രത്തില്‍ ചാക്കോച്ചന്‍ ക്ലീന്‍ ഷേവിലാണ്‌ അഭിനയിക്കുന്നത്‌. കുട്ടനാട്ടിലെ ഒരിടത്തരം കുടുംബത്തിലെ അംഗം.
ബന്ധുവായി റേഷന്‍കട നടത്തുന്ന അമ്മ മേരി മാത്രം. ടീഷര്‍ട്ടും ജീന്‍സുമൊക്കെ ധരിച്ച്‌ പുത്തന്‍ തലമുറയുടെ ഭാഗമായിട്ടാണ്‌ ചാക്കോച്ചന്‍. ജോണ്‍.അതാണ്‌ കഥാപാത്രത്തിന്റെ പേര്‌. ഒരു ന്യൂജനറേഷന്‍ വെഡ്ഡിംഗ്‌ വീഡിയോ ഗ്രാഫറാണ്‌. കളര്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു. ആത്മമിത്രമായി മൊട്ടയും എപ്പോഴും കൂടെയുണ്ട്‌.
വിവാഹവേളയില്‍ വീഡിയോ ക്യാമറയുമായി കറങ്ങി നടക്കുന്ന ഈ സുന്ദരക്കുട്ടപ്പനെ നാട്ടിലെ പല പെണ്‍കുട്ടികള്‍ക്കും പ്രിയപ്പെട്ടവനാണെങ്കിലും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉമ്മച്ചന്റെ മകള്‍ ജെസ്സിയുടെ മനസ്സിലേക്കാണ്‌ ജോണ്‍ കടന്നു ചെന്നത്‌. മെഡിസിനു പഠിക്കുന്ന ജെസിക്ക്‌ പലപ്പോഴും ജോണ്‍ താങ്ങും തണലുമായിരുന്നു.ഈ പ്രണയത്തിന്‌ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുന്നിടത്താണ്‌ ചിത്രത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതും. മുഴുനീള നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെയുള്ള ഒരു പ്രണയകഥയാണ്‌ ഈ ചിത്രം.

NO COMMENTS

LEAVE A REPLY