പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌ക്കാര്‍ നോമിനേഷനിലേക്ക്‌

0
46


തിരുവനന്തപുരം: പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ഗോപി സുന്ദര്‍ ഈണം നല്‍കിയ `കാടണിയും കാല്‍ച്ചിലമ്പേ…’ എന്നു തുടങ്ങുന്ന ഗാനവും `മാനത്തേ മാരിക്കുറുമ്പേ…’ എന്ന്‌ തുടങ്ങുന്ന ഗാനവുമാണ്‌ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്‌. ഒറിജിനല്‍ സോംഗ്‌ വിഭാഗത്തില്‍ പരിഗണിക്കുന്ന 70 ഗാനങ്ങളുടെ പട്ടികയിലാണ്‌ ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്തവണ ഇന്ത്യയില്‍നിന്ന്‌ പുലിമുരുകന്‍ മാത്രമാണ്‌ ഈ നേട്ടത്തിന്‌ അര്‍ഹമായിട്ടുള്ളു. സംവിധായകന്‍ വൈശാഖാണ്‌ ഇക്കാര്യം ഫേസ്‌ബുക്ക്‌ പേജിലൂടെ പുറത്തുവിട്ടത്‌.

NO COMMENTS

LEAVE A REPLY