കൊടുങ്കാറ്റുകള്‍ വരുമ്പോള്‍

0
192

കേരളം കുറച്ചു ദിവസങ്ങളായി ഓഖി കൊടുങ്കാറ്റിന്റെ പിടിയിലാണ്‌. കാറ്റ്‌ ആഞ്ഞടിക്കുകയും വന്‍ നാശ നഷ്‌ടങ്ങള്‍ക്കു ഇടയാക്കുകയും ചെയ്‌തതിനു ശേഷമാണ്‌ ഇതേ കുറിച്ച്‌ നാം അറിഞ്ഞത്‌. ഇത്തരത്തിലുള്ള ഒട്ടേറെ കൊടുങ്കാറ്റുകളുണ്ട്‌.
എന്താണ്‌ ഓഖി കൊടുങ്കാറ്റ്‌? ബംഗ്ലാദേശാണ്‌ ഓഖി കൊടുങ്കാറ്റ്‌ എന്ന പേരു നല്‍കിയത്‌. സൂര്യന്‍ ദക്ഷിണായനത്തിലേക്കു നീങ്ങുന്ന ഒക്‌ടോബര്‍ മാസം മുതല്‍ മാര്‍ച്ചു വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാറുണ്ട്‌. ഇത്‌ സ്വാഭാവികമാണ്‌. അതിനു വേഗതയും ശക്തിയുമുണ്ട്‌. എന്നാല്‍ പതിവില്‍ നിന്നു വ്യത്യസ്‌തമായി ഇത്തവണ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തി വര്‍ധിച്ചതാണ്‌ ഇത്തവണ ന്യൂനമര്‍ദ്ദം, കൊടുങ്കാറ്റായി പരിണമിക്കാന്‍ ഇടയാക്കിയത്‌.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കന്യാകുമാരിയോട്‌ ചേര്‍ന്നുള്ള കമോറിന്‍ എന്ന പ്രദേശത്താണ്‌ ന്യൂനമര്‍ദ്ദത്തിന്റെ രൂപപ്പെടല്‍ ഉണ്ടായത്‌.
അന്തരീക്ഷ ഊഷ്‌മാവ്‌ കുറയുകയും അങ്ങനെ സംഭവിക്കുമ്പോള്‍ അവിടെ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. അതു വഴിവായു ആ പ്രദേശത്തേക്ക്‌ ശക്തിയെ പ്രവഹിക്കുന്നു. ഇത്‌ ഭൂ നിരപ്പിനോട്‌ ചേര്‍ന്ന്‌ അന്തരീക്ഷ ഊഷ്‌മാവ്‌ ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശത്ത്‌ എത്തുന്നു. ഇപ്പോള്‍ കേരളത്തെ ഞെട്ടിപ്പിച്ച `ഓഖി’ കൊടുങ്കാറ്റിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്‌ സംഭവിച്ചത്‌. കന്യാകുമാരി ഭാഗത്തേക്കാള്‍ അന്തരീക്ഷ താപനിലയാണ്‌ മൂന്നു ഭാഗവും കരയില്‍ ചുറ്റപ്പെട്ടുകിടക്കുന്ന അറേബ്യന്‍ കടലില്‍. ഇതോടെ കന്യാകുമാരിയിലെ ന്യൂ മര്‍ദ്ദ പ്രദേശത്തു നിന്നു ലക്ഷദ്വീപിനു സമീപമുള്ള ഉര്‍ന്ന പ്രദേശത്തേയ്‌ക്കു വായു സഞ്ചരിച്ചു. പതിവില്‍ നിന്നു വ്യത്യസ്‌തമായി ഇത്തവണ കരഭാഗം കൂടുതല്‍ ചൂടിപ്പിടിച്ചിരിക്കാം. ഇതായിരിക്കാം ന്യൂനമര്‍ദ്ദം ചുഴലിയായി രൂപാന്തരപ്പെട്ട്‌ അറബിക്കടലിലെത്താന്‍ ഇടയാക്കിയതെന്നു ശാസ്‌ത്രലോകം കണക്കു കൂട്ടുന്നു. ഓഖി കൊടുങ്കാറ്റ്‌ ഒരു പക്ഷെ ദക്ഷിണേന്ത്യയിലെ പതിവു മണ്‍സൂണ്‍ കാലത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ആശങ്കയുണ്ട്‌. പലകൊടുങ്കാറ്റുകളും ഭീകരന്മാരാണ്‌. പാത്തും പതുങ്ങിയും തയ്യാറെടുത്തു നില്‍ക്കുന്ന ഇവര്‍ ആഞ്ഞടിക്കുമ്പോഴേ ശാസ്‌ത്ര ലോകെ പോലും അറിയാറുള്ളൂ.
ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി നാശം വിതച്ചു കൊണ്ടിരിക്കുന്ന കൊടുങ്കാറ്റുകളില്‍ പലതിനും കാലാവസ്ഥാ വ്യതിയാനവുമായി അടുത്ത ബന്ധം ഉണ്ടെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ കണക്കു കൂട്ടല്‍.
പുഴുമഴ, രക്തമഴ, ഗന്ധം, പല വലുപ്പത്തിലുള്ള ഗോളാകാര വസ്‌തുക്കള്‍ എല്ലാം കേള്‍ക്കാന്‍ തുടങ്ങി ഏറെ കാലമായിട്ടില്ല. എന്നാല്‍ ഇവയെല്ലാം ഉണ്ടാകുന്നത്‌ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന്‌ ഉണ്ടാകുന്ന സ്ഥിതിവിശേഷത്തിന്റെ ഭാഗമായാണെന്നു ശാസ്‌ത്രലോകം കണക്കുകൂട്ടുന്നു. എന്തായാലും കേരളത്തിലെ കാലാവസ്ഥ വളരെ വേഗത്തില്‍ വ്യതിചലിച്ചുകൊണ്ടിരിക്കുന്നു. സമീപഭാവിയില്‍ തന്നെ ഇവ ഋതുക്കളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്‌. രണ്ടുവര്‍ഷങ്ങളായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഉയര്‍ന്ന താപനിലയും മഴ ലഭ്യതയിലെ കുറവും ഇതിനു അടിവരയിടുന്നുണ്ട്‌. ഇതും ഇപ്പോള്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ട്‌ ഓഖി കൊടുങ്കാറ്റായി മാറിയതും പരസ്‌പര ബന്ധം ഉണ്ടോയെന്നും സമീപഭാവിയില്‍ ശാസ്‌ത്രത്തിനു ചര്‍ച്ച ചെയ്യാതിരിക്കാനാകില്ല.

NO COMMENTS

LEAVE A REPLY