Tuesday, March 19, 2024
Latest:

കാസർകോട് യുഡിഎഫ് ജില്ലാ കമ്മിറ്റി ചെയർമാനായി കല്ലട്ര മാഹിൻ ഹാജിയെ തെരഞ്ഞെടുത്തു

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെ ജില്ലാ യുഡിഎഫ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് നിയമിച്ചത്. മുന്‍ ചെയര്‍മാന്‍ ടിഇ അബ്ദുല്ലയുടെ വിയോഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് സിടി അഹമ്മദലിയാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങി നില്‍ക്കുകയാണ് അനാരോഗ്യം കാരണം പദവി ഒഴിയാന്‍ സിടി അഹ്‌മദ് അലി സന്നദ്ധത അറിയിച്ചത്. ഇതോടെയാണ് ഇപ്പോള്‍ കല്ലട്ര മാഹിന്‍ ഹാജിയെ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം പുതിയ ചെയര്‍മാനായി നിയമിച്ചത്. കോണ്‍ഗ്രസ് നേതാവ് എ ഗോവിന്ദന്‍ നായരാണ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page