പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ അപേക്ഷ ക്ഷണിച്ചു

0
187

ജില്ലാ പഞ്ചായത്തിന്റെ 201718 വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്‌യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികളോ നടത്തുന്നതായ എല്ലാത്തരം കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്ക്‌ അപേക്ഷിക്കാം. സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ കോഴ്‌സ്‌ കാലാവധി വരെയുളള എല്ലാ അക്കാദമിക്‌ വര്‍ഷത്തിലും എല്ലാ പ്രൊഫഷണല്‍ കോഴ്‌സ്‌, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ കോഴ്‌സ്‌ തുടങ്ങിയവയ്‌ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കും. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ മുന്‍ഗണന നല്‍കും. അപേക്ഷകരുടെ കുടുംബം കാസര്‍കോട്‌ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, റേഷന്‍ കാര്‍ഡ്‌ പകര്‍പ്പ്‌, ബാങ്ക്‌ പാസ്‌ ബുക്ക്‌ പകര്‍പ്പ്‌, ആധാര്‍ കാര്‍ഡ്‌ പകര്‍പ്പ്‌ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഈ മാസം 30 നകം നല്‍കണം. അപേക്ഷാഫോം ജില്ലാ പട്ടികജാതി വികസന ഓഫീസ്‌, ബ്ലോക്ക്‌ പട്ടകജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 04994 256162.

NO COMMENTS

LEAVE A REPLY