നന്മ എന്‍.ടി.വി വോളിബാള്‍; ഒണ്‍ലി ഫ്രഷ്‌ ടീം ചാംപ്യന്‍സ്‌

0
66

 


ദുബായ്‌: നന്മഎന്‍.ടി.വി ഇന്‍ര്‍നാഷണല്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സമാപിച്ചു.ഒണ്‍ലിഫ്രഷ്‌ ടീം ചാമ്പ്യന്‍മാരായി.
ടീം പതിക്കാല്‍ റണ്ണര്‍ അപ്പ്‌ കരസ്ഥമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ കരുത്തുറ്റ താരനിരകളെ അണിനിരത്തിക്കൊണ്ടാണ്‌ മത്സരം നടത്തിയത്‌.
വോളിബോളിന്റെ കാസര്‍കോടന്‍ പെരുമ വിളിച്ചോതിക്കൊണ്ട്‌ മലയോരത്ത്‌ നിന്നും മൂന്നു ടീമുകളാണ്‌ ഈ അന്തര്‍ദേശീയ മത്സരത്തില്‍ മാറ്റുരച്ചത്‌. ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തില്‍ നിന്നുമായി ടീം പതിക്കാല്‍, ടീം നന്മ, ഫ്‌ളോറല്‍ ടീം എന്നീ ടീമുകള്‍ മത്സരിച്ചു. കൂടാതെ യു.എ.ഇയിലെ പ്രമുഖ ടീമുകളായ ദുബായ്‌ ഡ്യൂട്ടി ഫ്രീ ടീം, ഷെറൂക്‌ അല്‍ഷംസ്‌ ടീം, ഒണ്‍ലിഫ്രഷ്‌ ടീം എന്നീ വമ്പന്‍മാരും മത്സരിച്ചു.
ദുബൈ ഖിസൈസിലെ അപ്പ്‌ലൈഡ്‌ ടെക്‌നോളജി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ ഉദ്‌ഘാടനം എന്‍.ടി.വി. ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍ നിര്‍വഹിച്ചു. മുരളീധരന്‍ നമ്പ്യാര്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ വി. നാരായണന്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു. പ്രദീപ്‌ നെന്മാറ, രവീന്ദ്രന്‍ എരിഞ്ഞിപ്പുഴ, വിനോദ്‌ കുമാര്‍, വാരിജാക്ഷന്‍ സംസാരിച്ചു.സമാപന സമ്മേളനത്തില്‍ മുന്‍ ദേശീയതാരം കെ. രാജശേഖരനെ പൊന്നാട അണിയിച്ചു ആദരിച്ചു. വിജയികള്‍ക്ക്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും എന്‍.ടി.വി. ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണും, മെഡലുകള്‍ വിനോദ്‌ കരുവഞ്ചിയവും റണ്ണര്‍ അപ്പിനു ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ വി. നാരായണന്‍ നായര്‍ ട്രോഫിയും കാഷ്‌ അവാര്‍ഡും, ശ്രീജിത്ത്‌ ബേത്തൂര്‍ മെഡലുകളും സമ്മാനിച്ചു.യു.എ.ഇയിലെ കാസര്‍കോട്‌ ബേത്തൂര്‍പാറ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ട്‌ടായ്‌മയായ നന്മയും എന്‍.ടി.വിയും സംയുക്തമായാണ്‌ ടൂര്‍ണ്ണമെന്റ്‌ നടത്തിയത്‌.

NO COMMENTS

LEAVE A REPLY