വരവേല്‍ക്കാം പുണ്യ റബീഇനെ

0
60


മുനീര്‍ അഹ്‌സനി ഒമ്മല
അറേബ്യായുടെ വിരുമാറില്‍ നിന്ന്‌ റബീഇന്റെ കുളിര്‍കാറ്റ്‌ അടിച്ചു വീശുകയാണ്‌. മാനത്തമ്പിളി പുഞ്ചിരിതൂകി മന്ദമാരുതന്‌ വെണ്‍മയേകുന്നു. വിശ്വാസിയുടെ മനതലങ്ങളില്‍ സേനഹ പുഷപം വിടരുകയാണ്‌. അതെ റബീഇന്റെ പൊന്നമ്പിളി വാനത്തുദിക്കാനായിരിക്കുന്നു.. ലോകമില്‍ തിരു മദ്‌ഹുകളും കീര്‍ത്തനങ്ങളും അലയടിക്കുന്നു. ഒരു മാസം ഇനി ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും നാളുകള്‍.
രാപ്പലുകള്‍ വ്യത്യാസമില്ല, ചെറുപ്പ വലിപ്പ വൈജാത്യങ്ങളില്ല. കുല മഹിമകളില്ല, അന്തരങ്ങളെല്ലാം വകഞ്ഞു മാറ്റി. തിങ്കള്‍ പോലെ തിങ്കളായി വിരിഞ്ഞ തിരു മുത്തിന്‍ പിറവിയില്‍ ആഘോഷം പങ്കിടുകയാണ്‌. പിഞ്ചു പൈതങ്ങളുടെ നാവുകളില്‍ ഇശല്‍ പേമാരിയായി പെയിതിറങ്ങുന്നു . സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മന്ദമാരുതന്‍ അടിച്ച്‌ വീശുന്നു. സാഗര തിരകള്‍ സംഗീതം മൂളി കാറ്റിന്‍ ചൂളം വിളികള്‍ മദ്‌ഹുകള്‍ തീര്‍ക്കുമ്പോള്‍ ആ കാശ ഗംഗകള്‍ താണ്ടി പറവകള്‍ ചിറകടിച്ച്‌ പുണ്യ റൗളയിലേക്കണയുമ്പോള്‍ നമുക്കും വാഴ്‌ത്താം ആ മദ്‌ഹിന്‍ വചനം
`യാ നബി സലാം അലൈക്കും
യാ റസൂല്‍ സലാം അലൈക്കും`
വിശ്വാസിയുടെ ഹൃദയം സന്തോഷത്താല്‍ ആനന്ദപൂരിതമാകും , മസ്‌ജിദുകളില്‍ നിന്നുയരുന്ന മദ്‌ഹു ഗീതങ്ങള്‌, സ്വലാത്ത്‌ ധ്വനികള്‌, ഓത്തു പള്ളികളില്‍ കുട്ടികള്‍ ആവേശത്താല്‍ മുഴക്കുന്ന `യാ നബി സലാം ???` ഈരടികള്‌, അതെ അവിടത്തേക്ക്‌ സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചു, അവിടത്തെ മദ്‌ഹു ആലപിച്ചും ആ പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ലോകത്തിലെ എല്ലാ വിശ്വാസികളും തയ്യാറെടുക്കുകയാണ്‌
റബീഉല്‍ അവ്വല്‍, എന്നു കേള്‍ക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ മനതലങ്ങളില്‍ ഒരു കുളിര്‌ അനുഭവപ്പെടും. അതങ്ങനെയാണ്‌, മനസ്സകങ്ങളില്‍ മുത്തു നബിയെ കൊണ്ടു നടക്കാത്തവരില്ല. വിശ്വാസം പൂര്‍ത്തിയാകണമെങ്കില്‍ അതനിവാര്യവുമാണല്ലോ. എല്ലാവരുടെ അകങ്ങളിലും മുത്തു നബിയോടുള്ള സ്‌നേഹം ഒരു വിത്തായി കിടക്കുന്നുണ്ട്‌. പുറത്ത്‌ എത്ര സ്‌നേഹം കാണിക്കാത്തവനാണെങ്കിലും ആറ്റലോരുടെ പേരു കേള്‍ക്കുമ്പോള്‍ അറിയാതെ അധരങ്ങളില്‍ സ്വലാത്ത്‌ ഒഴുകി വരുന്നത്‌ ഈ സേനഹത്തിന്റെ ചെറിയൊരംശം അന്തര്‍ലീനമായി കിടക്കുന്നത്‌ കൊണ്ടാണ്‌. പാപപങ്കിലമായ മനസ്സോ, സാഹചര്യമോ ഈ സ്‌നേഹ നാളത്തെ പുറത്തുചാടാന്‍ അനുവദിക്കുന്നില്ല എന്നതാണ്‌ നമുക്കു പലര്‍ക്കും മുത്തു നബിയോടുള്ള സ്‌നേഹത്തിനു വിലങ്ങായി നില്‍ക്കുന്നത്‌. വെള്ളമൊഴിച്ച്‌ നനച്ചു കഴിഞ്ഞാല്‍ നന്നായി വളര്‍ന്ന്‌ പന്തലിക്കും. വിള നശിപ്പിക്കുന്ന പ്രാണികളും പുഴുക്കളും നമ്മുടെ പാപങ്ങളായി സഹവാസമൊരുക്കുമ്പോള്‍ സ്‌നേഹത്തിന്റെ വളര്‍ച്ചയെ വെറുതായൊന്നുമല്ല ബാധിക്കുന്നത്‌.
മുത്തു നബിയുടെ ജന്മദിനം കൊണ്ടനുഗ്രനീഹതമായ പുണ്യ റബീഅ സമാഗതമാവുമ്പോള്‍ സ്വന്തം ജീവനേക്കാളേറെ സ്‌നേഹിക്കുന്ന വിശ്വാസി ഹൃത്തടങ്ങളില്‍ സന്തോഷം കളിയാടാതിരിക്കുന്നതെങ്ങിനെ?
എല്ലാവര്‍ഷവും, റബിഉല്‍ അവ്വല്‍ മാസം വന്നണയുമ്പോള്‍ അല്ലാഹുവിന്റെ മഹാനായ പ്രവാചകന്റെ തിരുപ്പിറവിയുടെ സ്‌മരണ സര്‍വ പ്രപഞ്ചങ്ങളെയും സൗരഭ്യമണിയിക്കുകയാണ്‌, തിരുനബിയുടെ ജീവചരിത്ര ഗ്രന്ഥങ്ങള്‍ വായിച്ചുകൊണ്ടും അതില്‍ നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടും കോടിക്കണക്കിന്‌ മുസ്ലിംകള്‍ ലോകമെമ്പാടും ആ മഹാസുദിനം ആഘോഷിക്കുന്നു. തിരുമേനിയുടെ ജീവിതഗാഥ ചൊല്ലുകയും ആബാലവൃദ്ധം ജനങ്ങളിലേക്കും അതു വഴി മഹാഗുരുവിന്റെ സന്ദേശമെത്തിക്കുകയും ചെയ്യുന്നു. ലോകത്ത്‌ പിറന്നു വീണവരില്‍ മറ്റാര്‍ക്കും ലഭിക്കാത്ത ഒരു സ്ഥാനവും ബഹുമതിയും ആണ്‌ നബി തങ്ങള്‍ക്ക്‌ ലഭിച്ചിരിക്കുന്നത്‌ മുത്ത്‌ നബി ഉത്തമ നബിയും അവിടുത്തെ സമൂഹം ഉത്തമ സമൂഹവും ആണല്ലോ അതുകൊണ്ടുതന്നെയാണ്‌ ഇങ്ങനെയൊരു തേടിയെത്തിയത്‌. റബീഅ മാസം പിറന്നു കഴിഞ്ഞാല്‍ എല്ലാവരുടെയും അകത്തളങ്ങളില്‍ മുത്ത്‌ നബിയോടുള്ള അദമ്യമായ അനുരാഗം ചാലിടുമ്പോള്‍ പൂര്‍വികരായ മഹത്തുക്കള്‍ നമുക്ക്‌ പകര്‍ന്നുനല്‍കിയ രീതികള്‍ മറന്നു പോവരുത്‌. മൗലിദുകളും മദ്‌ഹ്‌ ഗീതങ്ങളുമായി നമ്മുടെ വീടും നാടും പരിസരവും പ്രവാചക സ്‌നേഹം കൊണ്ട്‌ നിറസാന്നിധ്യമായിരുന്നു. ആ പാരമ്പര്യ രീതി നാം മറന്നു പോവരുത്‌ അതിനെ ഇല്ലായ്‌മ ചെയ്യാതെ ആവേശത്തോടെ ഇത്തരം കാര്യങ്ങളില്‍ ഇടപെടുമ്പോഴാണ്‌ മുത്ത്‌ നബിയോടുള്ള യത്ഥാര്‍ത്ഥ സ്‌നേഹം നമ്മില്‍ ഉണ്ടാവൂ. അല്ലാതെ മാസം പിറക്കുമ്പോള്‍ ഇത്‌ നവ ആശയമാണെന്നും ഇസ്ലാമികമല്ലെന്നും ബോഡുകള്‍ സ്ഥാപിച്ചും മറ്റുമായി പ്രചരണം നടത്തുന്നവര്‍ യതാര്‍ത്ഥത്തില്‍ മുത്ത്‌ നബിയോട്‌ ഈര്‍ഷ്യം വെക്കുന്നവരാണ്‌ അല്ലാതെ പ്രവാചക സ്‌നേഹികളല്ല. ഇവരുടെ അന്ത്യം ഭയക്കേണ്ടതാണ്‌. അല്‍പം പോലും സ്‌നേഹത്തിന്റെ കണിക മനസ്സില്‍ ഉള്ളവര്‍ക്ക്‌ മീലാദ്‌ ആഘോഷിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം അല്ലാഹു തന്നെ പറയുന്നു:നബിയേ അല്ലാഹുവിന്റെ ഫള്‌ല്‌ കൊണ്ടും റഹ്മത്‌ കൊണ്ടും ജനങ്ങള്‍ സന്തോഷം പ്രകടിപ്പിച്ച്‌ കൊള്ളട്ടെ അത്‌ അവരുടെ മുഴുവന്‍ സന്തോഷത്തേക്കാളും ഗുണകരമാണ്‌. ( യൂനുസ്‌ 55) ഇമാം സുയൂഥി (റ) ഇതിന്റെ വിഷദീകരണത്തില്‍ പറയുന്നു റഹ്മത്‌ കൊണ്ടുള്ള ഉദ്ധേശം റസൂല്‍ (സ്വ) യാണ്‌.(ദുററുല്‍ മന്‍സൂര്‍ 4/327) ഇതിന്‌ ഉപോല്‍ഭലകമാണ്‌ നബി തങ്ങളെ ഖുര്‍ആന്‍ റഹ്മത്‌ എന്ന്‌ വിശേഷിപ്പിച്ചതും.മാത്രമല്ല ഈസാ നബിക്ക്‌ പെരുന്നാള്‍ ആഘോഷത്തിന്‌ സുപ്ര ഇറക്കി കൊടുത്ത സംഭവം വിവരിക്കുന്ന ആയത്തിനു തഫ്‌സീറായി ഇമാം ഇസ്‌മാഈലുല്‍ ഹീഖി(റ) പറയുന്നു ഇതിനെക്കാളും വലിയ ബഹുമതിയാണ്‌ നബിയുടെ മീലാദിന്‌ കാരണം അനുഗ്രഹത്താല്‍ ഏറ്റവും മുന്‍പന്തിയില്‍ മുഹമ്മദ്‌ നബിയാണ്‌ അപ്പോള്‍ അവരുടെ ജന്മദിനം ഏറ്റവും മഹത്തരവും പ്രാമുഖ്യമുള്ളതുമാണ്‌ (റൂഹുല്‍ ബയാന്‍ 2/446)
അതുപോലെ തന്നെഅല്ലാഹു അനുവദിച്ച രൂപത്തിലെല്ലാം ഈ ആഘോഷത്തിന്‌ ഉപയോഗപ്പെടുത്തണ മെന്നാണ്‌ പണ്ഡിതാഭിപ്രായം. അതു കൊണ്ട്‌ തന്നെ സ്ഥലകാല വിവേചനമില്ലാതെ സ്റ്റേജിലും പേജിലുമായി പ്രവാചക സ്‌നേഹത്തിന്റെ തേനരുവി ഒഴുകി കൊണ്ടിരിക്കുന്നു.
ഓരോ റബീഇന്‍ പൊന്നമ്പിളി മാനത്തുദിക്കുമ്പോള്‍ മുസ്ലിം ലോകം പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ പ്രശോഭിതമാവും. അടുത്ത കാലം വരെ ഇതിലൊന്നും കാര്യമായി തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ എന്തും ഏതും വിവാദമാക്കാനുള്ള ബിദ്‌അത്ത്‌ അജണ്ടയുടെ ഭാഗമായി മുത്ത്‌ നബിയെ ചൊല്ലിയും മുസ്‌ലിം സമൂഹത്തില്‍ തര്‍ക്കമുയരേണ്ടി വന്നത്‌ നാം കാണേണ്ടി വന്നു. മുഹമ്മദ്‌ നബി (സ്വ) യുടെ സ്ഥാനവും മാനവും മനസ്സിലാക്കുന്നതില്‍ ചിലര്‍ക്ക്‌ കാര്യമായ തകരാറ്‌ വന്നു എന്നു നാംപറയുന്നത്‌ഇതിന്റയടിസ്ഥാനത്തിലാണ്‌. അത്‌ കൊണ്ട്‌ തന്നെസ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചും അവിടെത്തെ മദ്‌ഹു ഗീതങ്ങള്‍ ആലപിച്ചും അവിടെത്തെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും?.നമ്മുക്കും വരവേല്‍ക്കാം ആ പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ നാഥന്‍ അനുഗ്രഹിക്കട്ടെ.

NO COMMENTS

LEAVE A REPLY