ഷാര്‍ജ്‌ ഇന്ത്യാ ഇന്റര്‍ നാഷണല്‍ സ്‌കൂളിനു ഗിന്നസ്‌ റെക്കോര്‍ഡ്‌

0
41


ഷാര്‍ജ: യു എ ഇ ദേശീയ പതാകയുടെ നിറത്തില്‍ വിദ്യാര്‍ത്ഥികളെ മനുഷ്യ ബോട്ടിന്റെ ആകൃതിയില്‍ നിര്‍ത്തി ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ്ജ ഗിന്നസ്‌ റെക്കോര്‍ഡ്‌ സ്വന്തമാക്കി. പരിപാടി നിരീക്ഷുവാന്‍ ഗിന്നസ്‌ റെക്കോര്‍ഡ്‌ പ്രതിനിധി അഹമ്മദ്‌ ഗബര ഉള്‍പ്പെടെ നിരവധി പ്രമുഖരെത്തിയിരുന്നു.വിദ്യാഭ്യാസ വിചക്ഷനായ ഡോ. പി എ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലാണ്‌ പദ്ധതി തയ്യാറാക്കിയത്‌. മാനേജര്‍ സഫാ ആസാദ്‌, പ്രിന്‍സിപ്പാള്‍ ഡോ. മഞ്‌ജു റെജി, ഹെഡ്‌ മിസ്‌ട്രസ്‌ റിഷാന മുഈസ്‌, പെയ്‌സ്‌ ഗ്രൂപ്പ്‌ ഡയറക്‌ടര്‍മാരായ അസീസ്‌ അഹമ്മദ്‌ സല്‍മാന്‍ ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം, അസി. ഡയറക്‌ടര്‍ എസ്‌ അബ്‌ദുല്‍ കരീം. വൈ. പ്രിന്‍സിപ്പാള്‍ താഹിര്‍ അലി, ഐ ടി ഹെഡ്‌ റഫീഖ്‌ റഹ്മാന്‍ നേതൃത്വം നല്‍കും.

NO COMMENTS

LEAVE A REPLY