സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക്‌ അപേക്ഷിക്കാം

0
55


നടപ്പ്‌ സാമ്പത്തികവര്‍ഷം കെസ്‌റു, ജോബ്‌ ക്ലബ്ബുകള്‍ തുടങ്ങാനുദ്ദേശിക്കുന്ന കാസര്‍കോട്‌ ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരമുണ്ട്‌. ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌, കാസര്‍കോട്‌, ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ ഹൊസ്‌ദുര്‍ഗ്‌ എന്നീ ഓഫീസുകളില്‍ ബന്ധപ്പെടണം.
ജോബ്‌ ക്ലബ്ബില്‍ പരമാവധി വായ്‌പ 10,00,000, സബ്‌സിഡി 25 ശതമാനം. പ്രായം 21 നും 40 നും മധ്യേ. പട്ടികജാതി പട്ടികവര്‍ഗ അംഗപരിമിത ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അഞ്ചു വര്‍ഷവും കേരളത്തിലെ മറ്റു പിന്നാക്ക സമുദായത്തില്‍പെട്ട ഉദ്യാഗാര്‍ത്ഥികള്‍ക്ക്‌ മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്‌ ലഭിക്കും. കുടുംബവാര്‍ഷിക വരുമാനം 50,000 രൂപയില്‍ കുറവായിരിക്കണം.
കെസ്‌റു (കേരള സ്റ്റേറ്റ്‌ സെല്‍ഫ്‌ എംപ്ലോയ്‌മെന്റ്‌ സ്‌കീം ഫോര്‍ ദ രജിസ്റ്റേര്‍ഡ്‌ അണ്‍ എംപ്ലോയ്‌ഡ്‌) ല്‍ പരമാവധി വായ്‌പ 1,00,000, സബ്‌സിഡി 20 ശതമാനം. പ്രായം 21 നും 50 നും മധ്യേ. കുടുംബവാര്‍ഷിക വരുമാനം 40,000 രൂപയില്‍ കുറവായിരിക്കണം.
ശരണ്യ സ്വയംതൊഴില്‍ പദ്ധതിയില്‍ പരമാവധി വായ്‌പ 50,000, സബ്‌സിഡി 25 ശതമാനം. പ്രായം 18 നും 55 നും മധ്യേ. കുടുംബവാര്‍ഷിക വരുമാനം രണ്ട്‌ ലക്ഷം രൂപയില്‍ കവിയരുത്‌.സ്‌ത്രീകള്‍ക്കുമാത്രമായുളള ശരണ്യ സ്വയംതൊഴില്‍ പദ്ധതിക്ക്‌ ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ സ്‌ത്രീകള്‍ക്ക്‌ 30 വയസ്‌ കഴിഞ്ഞിരിക്കണം. വിധവകള്‍, വിവാഹ മോചിതര്‍, എട്ടു വര്‍ഷമായി ഭര്‍ത്താവിനെ കാണാതാവുകയോ ഉപേക്ഷിച്ചുപോയവരോ ആയിട്ടുളള സ്‌ത്രീകള്‍, പട്ടികവര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണ്‌ പദ്ധതി. 50,000 രൂപയാണ്‌ ലോണ്‍ തുക. 50 ശതമാനം സബ്‌സിഡി അതായത്‌ ലോണ്‍ തുകയുടെ പകുതി പൈസ തിരിച്ചടക്കേണ്ടതില്ല. ഗഡുക്കളായി തിരിച്ചടച്ചാല്‍ മതിയാകും. എംപ്ലോയ്‌മെന്റ്‌ രജിസ്‌ട്രേഷന്‍ കാര്‍ഡു സഹിതം അപേക്ഷ ഫോറം കാസര്‍കോട്‌ ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിലും ഹൊസ്‌ദുര്‍ഗ്‌ ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിലും മഞ്ചേശ്വരം ബ്യൂറോയിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌, കാസര്‍കോട്‌ -04994 255582, ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ ഹൊസ്‌ദുര്‍ഗ്‌ -04672 209068.

NO COMMENTS

LEAVE A REPLY