മീസല്‍സ്‌്‌ റുബെല്ല പ്രതിരോധ കുത്തിവെയ്‌പ്പ്‌ പരിപാടി 4 ദിവസം കൂടി: ലക്ഷ്യം 100 ശതമാനം

0
27


ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രതിമാസ അവലോകന യോഗം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്നു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ജിവന്‍ ബാബു കെ സംസാരിച്ചു. എംആര്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ഇതുവരെ ജില്ലയില്‍ 72 ശതമാനം കുട്ടികള്‍ കുത്തിവെയ്‌പ്പ്‌ എടുത്തു. എന്നാല്‍ 100 ശതമാനം കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന്‌ കലക്ടര്‍ യോഗത്തെ അറിയിച്ചു. കുത്തിവെയ്‌പ്പ്‌ യജ്ഞത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എല്ലാവിധ പിന്തുണയും കളക്ടര്‍ ഉറപ്പുനല്‍കി. കള്ള പ്രചരണങ്ങളില്‍ കുടുങ്ങി ചില സ്ഥലങ്ങളില്‍ ഉണ്ടായ സംഭവങ്ങളെ യോഗം അപലപിക്കുകയും ക്യാമ്പെയ്‌ന്‍ വിജയിപ്പിക്കുവാനും തീരുമാനിച്ചു.

NO COMMENTS

LEAVE A REPLY