കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ദേശീയ വനിത കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ. വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഹാദിയ സന്തോഷവതിയാണ്. മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നില്ല. സുരക്ഷ സംവിധാനങ്ങള്‍ വീട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രേഖ ശര്‍മ പറഞ്ഞു. ഹാദിയ വീട്ടുതടങ്കലില്‍ അല്ലെന്നും 27ന് കോടതിയിലെത്താന്‍ കാത്തിരിക്കുകയാണെന്നും രേഖ ശര്‍മ്മ വ്യക്തമാക്കി. ഒരു മണിക്കൂറോളം ഹാദിയയുമായി സംസാരിച്ച ശേഷമാണ് അവര്‍ പുറത്തിറങ്ങിയത്. ഫാദിയയുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും രേഖ ശര്‍മ പറഞ്ഞു.