മന്ത്രി തോമസ്‌ ചാണ്ടിയുടേത്‌ ഗുരുതര നിയമ ലംഘനമെന്ന്‌ റിപ്പോര്‍ട്ട്‌

0
47


തിരു:കായല്‍ കയ്യേറ്റ വിഷയത്തില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണം നേരിടുന്ന ഗതാഗതവകുപ്പ്‌ മന്ത്രി തോമസ്‌ചാണ്ടിയോട്‌ എന്തു നിലപാട്‌ സ്വീകരിക്കണമെന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം ആരംഭിച്ചു. മന്ത്രിയെ രാജിവയ്‌പ്പിക്കുന്നതിനെ കുറിച്ച്‌ യോഗത്തില്‍ ഭിന്നസ്വരം ഉയര്‍ന്നതായാണ്‌ സൂചന. അതിനാല്‍ വിഷയം ഇടതുമുന്നണിക്കുവിടാനായിരിക്കും തീരുമാനിക്കുകയെന്നും സൂചനയുണ്ട്‌.
ഇതിനിടയില്‍ മന്ത്രിയുടെ കയ്യേറ്റം സംബന്ധിച്ച്‌ ആലപ്പുഴ ജില്ലാ കളക്‌ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തായി. ഗുരുതരമായ കണ്ടെത്തലുകളാണ്‌ മന്ത്രിക്കെതിരെ റിപ്പോര്‍ട്ടിലുള്ളത്‌. 2003 ന്‌ ശേഷമാണ്‌ റിസോര്‍ട്ട്‌ ഭൂമിയുടെ രൂപത്തില്‍ മാറ്റം വരുത്തിയത്‌ അനുമതി വാങ്ങാതെ വയല്‍നികത്തി പാര്‍ക്കിംഗ്‌ ഗ്രൗണ്ട്‌ നിര്‍മ്മിച്ചു സര്‍ക്കാരിന്റെ ഉത്തരവ്‌ മറി കടന്ന്‌ ഉദ്യോഗസ്ഥതലത്തിലും വീഴ്‌ച ഉണ്ടായി തുടങ്ങിയവയാണ്‌ റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍.
വയല്‍ നികത്തുന്നതിനു സര്‍ക്കാരിന്റെ അനുമതിവാങ്ങിയില്ല. ഒരു മീറ്റര്‍ മാത്രമായിരുന്നു ബണ്ടിന്റെ വീതി. ഇതു നാലു മുതല്‍ 12 മീറ്റര്‍ വരെ വീതിയാക്കി മാറ്റിജലസേചന വകുപ്പിന്റെ ഭാഗത്തു നിന്നും ഗുരുതര നിയമലംഘനം ഉണ്ടായി.ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ വസ്‌തുതകള്‍ പരിശോധിച്ചില്ല-റിപ്പോര്‍ട്ടില്‍ പറയുന്നു.
2006 വരെ പുന്നമടക്കായലിലെ ലേക്ക്‌പാലസിലേയ്‌ക്ക്‌ റോഡ്‌ ഉണ്ടായിരുന്നില്ല. ബോട്ടുവഴിയാണ്‌ ഇവിടേക്ക്‌ താമസക്കാര്‍ എത്തിയിരുന്നത്‌. 2007ല്‍ റോഡു വന്നു.
റോഡ്‌ നിര്‍മ്മാണത്തിനു സാമാജികരുടെ വികസനഫണ്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്‌. മന്ത്രി തോമസ്‌ ചാണ്ടിയുടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചാണ്‌ നിര്‍മ്മാണം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY