ധനസഹായം വാങ്ങാന്‍ ശേഷിക്കുന്നവര്‍ ഹാജരാകണം

0
26


കാഞ്ഞങ്ങാട്‌ നഗരസഭ നടപ്പിലാക്കിയ വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവ വഴി 2015-16 സാമ്പത്തിക വര്‍ഷത്തിന്‌ മുമ്പ്‌ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളതും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതുമായ വീടുകള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്‌ മിഷന്‍ പദ്ധതി മുഖേന ലക്ഷ്യം വെക്കുകയാണ്‌.ആയതിനാല്‍ ധനസഹായം വാങ്ങാന്‍ ശേഷിക്കുന്ന ഭവന നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഗുണഭോക്താക്കള്‍ എത്രയും പെട്ടെന്ന്‌ ആധാര്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌ എന്നിവ സഹിതം നഗരസഭാ ഓഫീസില്‍ ഹാജരാകണം.

NO COMMENTS

LEAVE A REPLY