ആറുമാസത്തിനുള്ളില്‍ ലഹരി സംബന്ധമായി രജിസ്‌റ്റര്‍ ചെയ്‌തത്‌ 1.2ലക്ഷം കേസുകള്‍: ഋഷിരാജ്‌ സിംഗ്‌

0
28

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്ത്‌ കഞ്ചാവ്‌, മയക്കുമരുന്ന്‌ ഉള്‍പ്പെടെ ലഹരി സംബന്ധമായി 1.2 ലക്ഷം കേസുകള്‍ എക്‌സൈസ്‌ വകുപ്പ്‌ രജിസ്‌റ്റ്‌ര്‍ ചെയ്‌തിട്ടുണ്ടെന്ന്‌ എ്‌ക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. സ്‌കൂളുകളില്‍ ലഹരി ഉപയോഗ സംബന്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്‌ എക്‌സ്‌സൈസ്‌ ഓഫീസര്‍മാരെ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട്‌ മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ സ്‌കൂള്‍ കുട്ടികള്‍ നേരിടുന്ന വിവിധ മാനസിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനായി സ്‌കൂളുകളിലും ശിശുസംരക്ഷണ സ്ഥാപനങ്ങളിലും നിയമിതരായ കൗണ്‍സിലര്‍മാര്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശീല പരിപാടിയില്‍ ഡോ. എ എബ്രഹാം ക്ലാസ്‌ നയിച്ചു. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ സിസ്റ്റര്‍ ബിജി ജോസ്‌, ശ്രീല മേനോന്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ച കഴിഞ്ഞ്‌ നടന്ന ചോദ്യോത്തരപരിപാടിയില്‍ ജില്ലാ കളക്‌ടര്‍ ജീവന്‍ബാബു കെ, ജില്ലാ പോലീസ്‌ മേധാവി കെ.ജി സൈമണ്‍, ചൈല്‍ഡ്‌ വെല്‍ഫെയര്‍കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി, ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌ അംഗം മണിയമ്മ, കാഞ്ഞങ്ങാട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രകാശന്‍, സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സുധീര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നിന്നുമായി 70 ല്‍പരം കൗണ്‍സിലര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു..

NO COMMENTS

LEAVE A REPLY