അണലിയും മൂര്‍ഖനും

0
351


പാമ്പുകളില്‍ ഏറ്റവും അപകടകാരികളായ പാമ്പുകളാണ്‌ അണലിയും മൂര്‍ഖനും. കേരളത്തില്‍ പാമ്പു കടിയേറ്റ്‌ മരിക്കുന്നവരില്‍ അധികവും അണലിയുടെ കടിയേല്‍ക്കുന്നവരാണ്‌. ഈ പാമ്പിനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്‌ത പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. ചേനത്തണ്ടന്‍, പയ്യാന മണ്ഡലി, മഞ്ചട്ടി എന്നിവ അത്തരം പേരുകളില്‍ ചിലതു മാത്രം.
അണലികള്‍ ഒരു മീറ്റര്‍ നീളത്തില്‍ വരെ കാണാറുണ്ട്‌. തല ത്രികോണാകൃതിയിലുള്ള ഇവയ്‌ക്ക്‌ നല്ല വണ്ണവും ഉണ്ടാകും. അണലി ആരെയും ഏക പക്ഷീയമായി അക്രമിക്കുന്ന സ്വഭാവക്കാരനല്ല. ആരെങ്കിലും ഉപദ്രവിച്ചാല്‍ മാത്രമേ അക്രമിക്കൂ. ഏറ്റവും വലിയ വിഷപ്പല്ലുകളുടെ ഉടമ കൂടിയാണ്‌ അണലികള്‍.
മറ്റു പാമ്പുകളെ അപേക്ഷിച്ച്‌ അണലികള്‍ പ്രസവിക്കുന്ന ഇനമാണ്‌. എന്നാല്‍ അതിനെ യഥാര്‍ത്ഥ പ്രസവമെന്നു പറയാനും കഴിയില്ല. മുട്ടകള്‍ വയറ്റിനകത്തു വച്ചു തന്നെ വിരിയുകയും പിന്നീട്‌ പുറത്തേയ്‌ക്ക്‌ വരികയുമാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഇത്‌ പലര്‍ക്കും അറിയില്ലെന്നതാണ്‌ വാസ്‌തവം.മൂര്‍ഖന്‍ അഥവാ കോബ്ര വിഷപാമ്പുകളില്‍ പ്രധാനിയാണ്‌. ഇവയ്‌ക്കും പ്രാദേശികമായി നാമഭേദങ്ങളുണ്ട്‌. പുല്ലാനി, പത്തിക്കാരന്‍ എന്നിവയാണ്‌ മറ്റു നാടുകളില്‍ അറിയപ്പെടുന്ന പ്രധാന പേരുകള്‍. മറ്റു പാമ്പുകളെ അപേക്ഷിച്ച്‌ മൂര്‍ഖനു പത്തിയുണ്ട്‌. രണ്ടു മീറ്റര്‍ വരെ നീളത്തില്‍ മൂര്‍ഖന്‍ വളരാറുണ്ട്‌. പത്തിയുടെ ഇരുവശത്തും രണ്ടു കറുത്ത കുത്തുകളും പുറം ഭാഗത്ത്‌ സ്‌പെക്‌ടിക്കല്‍ മാര്‍ക്കും (കണ്ണട അടയാളം) കാണാം. കേരളത്തില്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലും മൂര്‍ഖനെ കണ്ടുവരുന്നു.
(തുടരും)

NO COMMENTS

LEAVE A REPLY