ഐ.വി ശശി അന്തരിച്ചു

0
40


ചെന്നൈ: പ്രശസ്‌ത സിനിമാ സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. 69 വയസായിരുന്നു. ഇന്നുച്ചയ്‌ക്ക്‌ 11.00 മണിയോടെയായിരുന്നു അന്ത്യം. ഏറെ കാലമായി ചികിത്സയിലായിരുന്നു. സിനിമാ നടി സീമയാണ്‌ ഭാര്യ. അനു, അനി മക്കള്‍.
കോഴിക്കോട്‌ വെസ്റ്റ്‌ ഹില്ലില്‍ ഇരുമ്പനത്തു വീട്ടില്‍ ഐ.വി ചന്ദ്രന്റെയും ഐ.വി കൗസല്യയുടെയും മകനായി 1946 മാര്‍ച്ച്‌ 28നാണ്‌ ജനനം.
എസ്‌.എസ്‌.എല്‍.സി പാസായതിനുശേഷം മദ്രാസ്‌ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ നിന്നു ചിത്രകലയില്‍ ഡിപ്ലോമ നേടി.
1968ല്‍ എ.ബി.രാജിന്റെ `കളിയല്ല, കല്ല്യാണം’ എന്ന സിനിമയുടെ കലാ സംവിധായകനായാണ്‌ സിനിമാ ജീവിതം ആരംഭിച്ചത്‌. പിന്നീട്‌ ഛായാഗ്രാഹകനായും സംവിധാന സഹായിയായും പ്രവര്‍ത്തിച്ചു. 27-ാം വയസില്‍ ആദ്യത്തെ സിനിമ സംവിധാനം ചെയ്‌തു. എന്നാല്‍ സംവിധായകന്റെ പേര്‌ അദ്ദേഹത്തിന്റേതായിരുന്നില്ല.
1975ല്‍ `ഉത്സവം’ എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ട്‌ സ്വതന്ത്ര സംവിധായകനായി.പ്രേംനസീര്‍ ഇല്ലാത്ത ചിത്രങ്ങള്‍ ഹിറ്റാകാത്ത അക്കാലത്ത്‌ കെ.പി.ഉമ്മറും റാണി ചന്ദ്രയും ശ്രീവിദ്യയും മറ്റും അഭിനയിച്ച `ഉത്സവം’ നല്ല വിജയം നേടി.പിന്നീട്‌ ശശി-ഷെരീഫ്‌-മുരളി രാമചന്ദ്രന്‍ കൂട്ടുകെട്ട്‌ മലയാള സിനിമയുടെ ഗതി മാറ്റി മറിച്ചു.150ല്‍പരം സിനിമ സംവിധാനം ചെയ്‌തിട്ടുള്ള ഐവി ശശിക്ക്‌ സംസ്ഥാന അവാര്‍ഡ്‌, ജെ.സി. ഡാനിയല്‍ പുരസ്‌ക്കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY