പയ്യന്നൂര്‍ എം.എല്‍.എ ടിഐ മധുസൂദനന്റെ മാതാവ് ടിഐ നാരായണി അന്തരിച്ചു

കണ്ണൂര്‍: സിപിഎം ജില്ല സെക്രട്ടറിയേറ്റംഗവും പയ്യന്നൂര്‍ എം.എല്‍.എ.യുമായ ടിഐ മധുസൂദനന്റെ മാതാവ് കണ്ടോത്ത് മുണ്ടവളപ്പിലെ തെക്കാണ്ടത്തില്‍ ഇരുട്ടന്‍ നാരായണി (84) അന്തരിച്ചു. മൃതദേഹം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍. ഞായറാഴ്ച രാവിലെ 8 മണിക്ക് കണ്ടോത്ത് മുണ്ടവളപ്പിലെ വസതിയില്‍ കൊണ്ടുവരും. 9 ന് കണ്ടോത്ത് പയ്യഞ്ചാല്‍ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. ഭര്‍ത്താവ്: പരേതനായ തായമ്പത്ത് കുഞ്ഞിരാമന്‍. മറ്റുമക്കള്‍: വിജയന്‍(ഇന്ത്യന്‍ ബാങ്ക്, കോഴിക്കോട്), സുമതി (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടമത്ത്), ഹേമചന്ദ്രന്‍ (ഖാദി ഷോറൂം, പെരുമ്പ), ഗീത (ഫാര്‍മകോണ്‍, പയ്യന്നൂര്‍), പുഷ്പലത (പരിയാരം). മരുമക്കള്‍: ആര്‍.ഇ. ശ്രീവത്സ (ജോ. കമ്മീഷണര്‍, ജിഎസ്ടി കണ്ണൂര്‍), വിദ്യ(അധ്യാപിക, ജിജിഎച്ച്എസ്എസ് മാടായി), ബാലചന്ദ്രന്‍ (ഒളവറ), ശ്രീജ(അച്ചാംതുരുത്തി), രാഘവന്‍(കാനായി, റിട്ട. എസ് ഐ), വിനോദ് (റെയില്‍വെ, സേലം). സഹോദരങ്ങള്‍: പരേതരായ ചിരി (വെള്ളൂര്‍), മാതി(കരിവെള്ളൂര്‍), കുഞ്ഞിക്കണ്ണന്‍, അമ്പുകുഞ്ഞി, രാഘവന്‍, ലക്ഷ്മി (എല്ലാവരും കണ്ടോത്ത്)

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page