ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത 36-ാം വയസില്‍ അന്തരിച്ചു

0
69


ന്യൂഡല്‍ഹി:ഭാരം കുറയ്‌ക്കല്‍ ശസ്‌ത്രക്രിയക്കു ശേഷം ഇന്ത്യയില്‍ നിന്ന്‌ അബുദാബിയിലേക്കു പോയ ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായിരുന്ന ഇമാന്‍ അഹമ്മദ്‌ (36) അന്തരിച്ചു.
കഴിഞ്ഞ മെയ്‌ മാസം മുതല്‍ ഇവര്‍ അബുദാബിയിലായിരുന്നു. കഴിഞ്ഞ മാസം അവര്‍ തന്റെ കിടപ്പു മുറിയില്‍ നൃത്തം ചെയ്യുന്നതു കണ്ടിരുന്നെന്നു യു എ ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
ഇന്ത്യയില്‍ ഭാരം കുറക്കല്‍ ശസ്‌ത്രക്രിയക്ക്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയില്‍ എത്തിയ ഇവര്‍ക്ക്‌ അന്ന്‌ 500 കിലോ ഗ്രാം ഭാരമുണ്ടായിരുന്നു. ഈജിപ്‌തിലെ അലക്‌സാന്‍ട്രിയ സ്വദേശിനിയാണ്‌ ഇമാന്‍ അഹമ്മദ്‌. സായ്‌ഫീ ആശുപത്രിയിലെ പ്രശസ്‌ത ഡോക്‌ടര്‍ മുഹസല്‍ ലക്‌ഡാവാലയുടെ നേതൃത്വത്തില്‍ 15 അംഗ ഡോക്‌ടര്‍ സംഘമാണ്‌ ഇമാനെ ചികിത്സിച്ചിരുന്നത്‌. ഭാരം കുറയ്‌ക്കല്‍ ചികിത്സയെത്തുടര്‍ന്ന്‌ അവര്‍ക്കു 324 കിലോ ഭാരം കുറഞ്ഞിരുന്നു. 500 കിലോയായിരുന്ന ഭാരം 176 കിലോ ആയി കുറഞ്ഞതിനു ശേഷം അബുദാബിയിലെ വി പി എസ്‌ ബര്‍ജീലില്‍ ഫിസിയോതെറാപ്പി ചികിത്സക്കുവേണ്ടിയാണ്‌ ഇവര്‍ അവിടെ എത്തിയത്‌. ഇമാന്റെ ചികിത്സക്കു മൂന്നുകോടി രൂപ ചെലവായിരുന്നെങ്കിലും സായ്‌ഫീ ആശുപത്രി ഒരു പൈസപോലും ഇവരില്‍ നിന്ന്‌ ഈടാക്കിയിരുന്നില്ലെന്നു ഡോ. ലക്‌ഡാവാലാ പറഞ്ഞു. എന്നാല്‍ ചില വ്യക്തികള്‍ ഇവരുടെ ചികിത്സക്ക്‌ 65 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY