ഉപതെരഞ്ഞെടുപ്പ്‌: പരീക്കറിന്‌ വിജയം

0
57


ഗോവ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകറിന്‌ 4803 വോട്ടിന്റെ ജയം. ഗോവയിലെ പനാജി, വാല്‍പൊയി നിയമസഭ മണ്ഡലങ്ങളിലാണ്‌ ബുധനാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. കേന്ദ്ര പ്രതിരോധമന്ത്രി പദം രാജിവെച്ചു മുഖ്യമന്ത്രിയായ ജനവിധി തേടുകയായിരുന്നു. നിലവില്‍ ലഖ്‌നോവില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയാണ്‌ പരീകര്‍. മാര്‍ച്ചിലാണ്‌ പരീകര്‍ ഗോവ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്‌. 40 മണ്ഡലങ്ങളില്‍ 17 സീറ്റുകള്‍ നേടി വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ രൂപവത്‌കരണസാധ്യത തകര്‍ത്ത്‌ പരീകറെ ബി.ജെ.പി ദേശീയ നേതൃത്വം മുഖ്യമന്ത്രിയാക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY