പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു നിയമസഭ നിറുത്തിവച്ചു

0
64


തിരു: സംസ്ഥാനത്തു ക്രമസമാധാനം തകര്‍ന്നുവെന്നാരോപിച്ചു പ്രതിപക്ഷം നടത്തിയ ബഹളത്തെത്തുടര്‍ന്നു നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. മെഡിക്കല്‍ കോഴ വിവാദവും ക്രമസമാധാനത്തകര്‍ച്ചയും രാഷ്‌ട്രീയ കൊലപാതകങ്ങളും അക്രമപരമ്പരകളും നിയമസഭ നിറുത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടു കെ മുരളീധരന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ്‌ സ്‌പീക്കര്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു.
മെഡിക്കല്‍ക്കോഴ വിവാദത്തില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ ബി ജെ പി അക്രമം നടത്തുമെന്നു മുന്നറിയിപ്പുണ്ടായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. കോഴ വിവാദത്തെത്തുടര്‍ന്നു ബി ജെ പിക്കെതിരെ സംസ്ഥാനത്തു വലിയ തോതിലുള്ള ആക്ഷേപം ഉയര്‍ന്നപ്പോഴാണ്‌ ജനശ്രദ്ധതിരിക്കാന്‍ തെറ്റായ നടപടി ബി ജെ പി സ്വീകരിക്കാനിടയുണ്ടെന്നു രഹസ്യന്വേഷണ വിഭാഗം മുന്നറിയിച്ചിരുന്നതെന്നു മുഖ്യമന്ത്രി തുടര്‍ന്നു പറഞ്ഞു.മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ മത്സരിച്ചു കൊല്ലുകയാണെന്ന്‌ ആരോപിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തു 28 കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ 17 എണ്ണവും സി പി എമ്മും ബി ജെ പിയും തമ്മിലായിരുന്നുവെന്ന്‌ അവര്‍ വിളിച്ചു പറഞ്ഞു.
സി പി എം -ബി ജെ പി സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളും നിയമസഭയെ ശബ്‌ദമുഖരിതമാക്കി. എന്നാല്‍ ക്രമസമാധാനരംഗത്തു രാജ്യത്ത്‌ ഒന്നാം സ്ഥാനത്തു കേരളമാണെന്നു മുഖ്യമന്ത്രി പറഞ്ഞു

NO COMMENTS

LEAVE A REPLY