ഉറങ്ങിക്കിടന്ന പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാൽസംഗം ചെയ്തു കൊന്നു; പീഡനം അശ്ലീല ദൃശ്യങ്ങൾ കണ്ട ശേഷം ; പ്രതി പിടിയിൽ

ലഖ്നൗ:വീട്ടില്‍ ഉറങ്ങിക്കിടന്ന പ്രായപൂർത്തിയാകാത്ത  സഹോദരിയെ യുവാവ് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട സഞ്ജു കുമാർ എന്ന പത്തൊൻപതുകാരനാണ്  സഹോദരിയെ പീഡിപ്പിച്ചത്.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ ഈ മാസം മൂന്നിന് രാത്രിയാണ് സംഭവം. കുട്ടികളുടെ അമ്മ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. വീട്ടില്‍ സഹോദരങ്ങള്‍ തനിച്ചായിരുന്നു. മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടശേഷം പ്രതി തന്റെ അരികില്‍ ഉറങ്ങുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിപീഡന വിവരം പറയുമെന്ന ഭയത്തിലാണ് സഞ്ജു സഹോദരിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. ശേഷം സ്ഥലത്ത് നിന്ന് പ്രതി  രക്ഷപ്പെട്ടു. സഞ്ജുവിൻ്റെ അമ്മാവനാണ് വിവരം പുറം ലോകത്തെ അറിയിച്ചത്. പീന്നിട് അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page