ജെ ഡി യു ഇടതുമുന്നണിയിലേക്ക്‌; അനുനയവുമായി കോണ്‍ഗ്രസ്‌

0
106


തിരു: എല്‍ ഡി എഫ്‌ വിട്ട പാര്‍ട്ടികളെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ തിരികെ മുന്നണിയിലേക്ക്‌ വിളിച്ചതിന്‌ പിന്നാലെ എം പി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡ്‌ യു ഡി എഫ്‌ വിട്ട്‌ ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള നീക്കം ശക്തമാക്കി.മുന്നണിമാറ്റം അനിവാര്യമാണെന്നും വരുന്ന പാര്‍ലിമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ വന്‍ രാഷ്‌ട്രീയ മാറ്റം കേരളത്തില്‍ സംഭവിക്കുമെന്നും ജനതാദള്‍ യുണൈറ്റഡ്‌ സംസ്ഥാന സെക്രട്ടറി ഷെയ്‌ഖ്‌ പി ഹാരീസ്‌ പറഞ്ഞു. ഇടതുമുന്നണിയുമായി പലവട്ടം ചര്‍ച്ച നടന്നെന്ന്‌ ജെ ഡി യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ചാരുപാറ രവി പറഞ്ഞു. ജെ ഡി യുവിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമം തുടങ്ങി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പരാതിയുണ്ടെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജെ ഡി യുവിനെ ഒരു തരത്തിലും അവഗണിച്ചിട്ടില്ലെന്ന്‌ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചനും പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY