റേഷന്‍ കാര്‍ഡ്‌ വിതരണം

0
74


ഹൊസ്‌ദുര്‍ഗ്ഗ്‌ താലൂക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന റേഷന്‍ കടകളുടെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഈ മാസം 10 മുതല്‍ 15 വരെ അതാത്‌ റേഷന്‍ കടയുടെ പരിസരത്ത്‌ നടത്തും. 10ന്‌ 74 പടുവളം, 80 ഉടുമ്പുന്തല, 92 പടന്ന, 93 പടന്ന, 98 പയ്യങ്കി, 184 തെക്കേക്കാട്‌, 220 പന്ത്രണ്ടില്‍, 231 ചന്തേര (ജൂലൈ 10).
ഈ മാസം 11ന്‌ 77 വെള്ളച്ചാല്‍, 99 തുരുത്തി, 105 കരുവാച്ചേരി, 227 കൊവ്വല്‍, 103 ചെറുവത്തൂര്‍, 110 ഒഴിഞ്ഞവളപ്പ്‌, 118 പടന്നക്കാട്‌ (ജൂലൈ 11).
12ന്‌ 115 പാലാഴി, 117 പേരോല്‍, 131 വാഴുന്നോറടി (ജൂലൈ 12). 15ന്‌ 116 തൈക്കടപ്പുറം, 108 നീലേശ്വരം കടപ്പുറം, 159 ബല്ല കടപ്പുറം, 202 കുശാല്‍ നഗര്‍, 165 കല്ലുരാവി (ജൂലൈ 15). റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കാര്‍ഡുടമകളോ, കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളോ പഴയ റേഷന്‍ കാര്‍ഡ്‌, തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡിന്റെ വില എന്നിവ സഹിതം വൈകിട്ട്‌ നാലു മണിക്കകം കൈപ്പറ്റേണ്ടതാണെന്ന്‌ ഹൊസ്‌ദുര്‍ഗ്‌ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY