കാറിലും ബൈക്കിലുമായി മദ്യക്കടത്ത്; വാഹനങ്ങളില്‍ കണ്ടെത്തിയത് 29.5 ലിറ്റര്‍ വിദേശ മദ്യം; രണ്ടുപേര്‍ അറസ്റ്റില്‍

കാറിലും ബൈക്കിലുമായി മദ്യക്കടത്ത്; വാഹനത്തില്‍ കണ്ടെത്തിയത് 29.5 ലിറ്റര്‍ വിദേശ മദ്യം; രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: വഹനത്തില്‍ മദ്യം കടത്തുന്നതിനിടെ രണ്ടു പേരെ എക്സൈസ് പിടികൂടി. തളിപ്പറമ്പ് എക്‌സൈസ്
രാജഗിരി സ്വദേശി നവമോന്‍.ടി.ജോര്‍ജ്ജ്(47), പി.ഡി.ആന്റണി(56) എന്നിവരാണ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായത്. മാതമംഗലം പുനിയംകോട് വെച്ച് കാറില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 24 ലിറ്റര്‍ വിദേശ മദ്യം സഹിതമാണ് നവമോന്‍.ടി.ജോര്‍ജ്ജിനെ പിടികൂടിയത്. മാതമംഗലത്ത് വെച്ചാണ് ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ചര ലിറ്റര്‍ വിദേശ മദ്യവുമായി പി.ഡി.ആന്റണിയെയും പിടികൂടിയത്. മദ്യം കടത്തി വാഹനങ്ങളും പിടിച്ചെടുത്തു. സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രനും സംഘവും ആണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.കെ.കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി.സനേഷ്, പി,സൂരജ് എന്നിവരും റെയിഡില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page