വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ല: മന്ത്രി കടന്നപ്പള്ളി

0
88


തിരു:വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കില്ലെന്ന്‌ തുറമുഖം-പുരാവസ്‌തുവകുപ്പ്‌ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നയപരമായ കാര്യങ്ങളുണ്ടെങ്കില്‍ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട്‌ സി എ ജി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കുമെന്നു അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ തുടര്‍ നടപടി മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച ശേഷം തീരുമാനിക്കും. ജൂണ്‍ ഒന്നിന്‌ ബര്‍ത്ത്‌പൈലിംഗ്‌ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖപദ്ധതി കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക്‌ എതിരാണെന്ന്‌ നേരത്തെ സി എ ജിനെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കരാറിലൂടെ അദാനിക്ക്‌ വഴിവിട്ട സഹായമാണ്‌ സര്‍ക്കാര്‍ നല്‍കിയതെന്നും സി എ ജി റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY