പരീക്ഷയെ എന്തിന്‌ പേടിക്കണം?

0
742


അനസ്‌ ആലങ്കോള്‍
ഇത്‌ ഫോബിയകളുടെ കാലമാണ്‌. എല്‍.കെ.ജിയില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ മുതല്‍ ഐ.പി.എസ്‌, ഐ.എ.എസ്‌ തുടങ്ങി ഉന്നത പരീക്ഷകളെ നേരിടുന്നവരില്‍ വരെ കാണുന്ന ഒരുതരം ഫോബിയാണ്‌ എക്‌സാം ഫോബിയ. പരീക്ഷകളെ നേരിടാനുള്ള ഭയത്തെയാണ്‌ എക്‌സാം ഫോബിയ എന്നു വിളിക്കുന്നത്‌. പഠിക്കാത്ത കുട്ടികളില്‍ എക്‌സാംഫോബിയ വളരെ അപൂര്‍വ്വമാണ്‌. പഠിച്ച ഭാഗങ്ങള്‍ തന്നെ പരീക്ഷയ്‌ക്ക്‌ വരുമോ? സമയം തികയുമോ?മാര്‍ക്ക്‌ ലഭിക്കുമോ? ഇങ്ങനെയുള്ള ചോദ്യങ്ങളാണ്‌ ഫോബിയക്കാരെ അലട്ടുന്നത്‌. പഠിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിച്ച ഭാഗം എഴുതാന്‍ പറ്റുമോ എന്ന ഭയം ഉണ്ടാവില്ല. വാസ്‌തവത്തില്‍ പരീക്ഷയെ എല്ലാവര്‍ക്കും പേടിയാണ്‌. ഉന്മേഷവാനായി പരീക്ഷ എഴുതണമെന്ന്‌ കുട്ടിയുടെ ചുമലില്‍ തട്ടി പ്രശംസിക്കുന്ന അധ്യാപകര്‍ക്ക്‌ വരെ പി.എസ്‌.സി പരീക്ഷ എഴുതാന്‍ പേടിയാണ്‌. എന്നാല്‍ പരീക്ഷ ഏതൊരാളെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്‌. മാസങ്ങളോളം വര്‍ഷങ്ങളുമായി പഠിച്ചെടുത്തതിനെ പുറത്തെടുക്കുകയാണ്‌ പരീക്ഷ. ഒരു വിദ്യാര്‍ത്ഥി പഠിക്കുന്നവനാണോ അല്ലേ? എന്ന്‌ ആളുകള്‍ വിലയിരുത്തുന്നത്‌ പരീക്ഷയിലൂടെയാണ്‌. 5 വയസ്സ്‌ മുതല്‍ 25 വയസ്സ്‌ വരെ, ചിലര്‍ അത്‌ കഴിഞ്ഞും അനേകം പരീക്ഷകള്‍ എഴുതുന്നു. 25 വയസ്സ്‌ കഴിഞ്ഞാല്‍ ജീവിതം പരീക്ഷണമാണ്‌. ഈ പരീക്ഷകള്‍ ആ പരീക്ഷണങ്ങള്‍ക്ക്‌ കരുത്ത്‌ പകരുന്നു എന്നതാണ്‌ സത്യം.
പരീക്ഷയെ ഒരിക്കലും പര്‍വ്വതത്തോട്‌ ഉപമിക്കരുത്‌. പായസത്തോട്‌ ഉപമിക്കണം. പായസം എങ്ങനെയാണോ നമ്മള്‍ കുടിച്ചു തീര്‍ക്കുന്നത്‌ അങ്ങനെ പരീക്ഷയ്‌ക്ക്‌ വേണ്ടി നാം പാഠങ്ങളെ പഠിച്ചു തീര്‍ക്കണം.
ഹെന്റിമിഷേല്‍ എന്ന അമേരിക്കക്കാരനാണ്‌ പരീക്ഷ കണ്ടുപിടിച്ചത്‌. പരീക്ഷകള്‍ രണ്ട്‌ വിധമാണ്‌. വസ്‌തുനിഷ്‌ഠ പരീക്ഷയും വ്യക്തിനിഷ്‌ഠ പരീക്ഷയും. വസ്‌തുനിഷ്‌ഠ പരീക്ഷയില്‍ ഒരു ചോദ്യത്തിന്‌ നാലോ അഞ്ചോ ഉത്തരങ്ങള്‍ കൊടുത്തിട്ടുണ്ടാവും. വ്യക്തിനിഷ്‌ഠ പരീക്ഷയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കഴിവുകളും പ്രയോഗിക ക്ഷമതയും പരിശോധിക്കുന്നു. ഉപന്യാസ രീതിയില്‍ ഉത്തരമെഴുതുകയാണ്‌ വ്യക്തിനിഷ്‌ഠ പരീക്ഷയുടെ രീതി. പരീക്ഷ എങ്ങനെയായാലും മാര്‍ക്ക്‌ നേടണമെന്നാണ്‌ വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം. മാര്‍ക്ക്‌ ലഭിക്കുവാന്‍ വേണ്ടി എന്ത്‌ ത്യാഗവും സഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സന്നദ്ധമാവണം. ആത്മ വിശ്വാസവും കഠിന പ്രയത്‌നവും തീവ്രമായ ആഗ്രഹവും ഉള്ള വിദ്യാര്‍ത്ഥികള്‍ മാത്രമേ വിജയം വരിച്ചിട്ടുള്ളൂ. മറ്റുള്ള ദിവസങ്ങളെ പോലെ പരീക്ഷാകാലത്തെയും കാണരുത്‌. പരീക്ഷാ കാലത്ത്‌ നല്ലവണ്ണം അധ്വാനിച്ചാല്‍ വലിയ വിജയം നേടും. പരീക്ഷയുടെ ടൈംടേബിള്‍ ലഭിച്ചാല്‍ നമ്മളും ഒരു ടൈംടേബിള്‍ തയ്യാറാക്കണം. എത്ര മണിക്ക്‌ ഉറങ്ങണം. എത്ര മണിക്ക്‌ എണീക്കണം, എത്ര സമയം പഠിക്കണം എന്ന്‌ നമ്മള്‍ തന്നെ നിശ്ചയിക്കണം. ടൈംടേബിള്‍ നമ്മള്‍ തന്നെ ഉണ്ടാക്കുന്നതാണ്‌ നല്ലത്‌. മാതാപിതാക്കളോ അധ്യാപകരോ ഉണ്ടാക്കിയതാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ തൃപ്‌തി നല്‍കുന്നതാവണമെന്നില്ല. പഠനത്തിനും കൂടുതല്‍ സമയം കണ്ടെത്തുന്നതാവണം ടൈംടേബിള്‍. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ടൈംടേബിള്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കാണിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ശരിയായ സമയക്രമം പാലിക്കുകയാണെങ്കില്‍ പരീക്ഷയില്‍ മാത്രമല്ലാ ജീവിതത്തിന്‍ വന്‍ വിജയം നേടാന്‍ സാധ്യമാകും. ഒരു സ്ഥാനാര്‍ത്ഥിക്ക്‌ സ്ഥാനത്തോട്‌ എത്ര ആര്‍ത്തിയുണ്ടോ അതേ പോലെ ഒരു വിദ്യാര്‍ത്ഥിക്ക്‌ വിദ്യയോട്‌ ആര്‍ത്തിയുണ്ടാവണം. പഠിക്കണം എന്ന ചിന്ത മാത്രമേ വിദ്യാര്‍ത്ഥികളുടെ മനസിലുണ്ടാവാന്‍ പാടുള്ളൂ. പഠന മുറിയില്‍ പ്രവേശിച്ചാല്‍ മാത്രം പഠിക്കുന്നു എന്ന മനോഭാവം മാറ്റണം.
വിലമതിക്കാനാവാത്ത രത്‌നമാണ്‌ സമയം. ഒരിക്കല്‍ നഷ്‌ടപ്പെട്ട പണം തിരിച്ചു വരാന്‍ അനേകം സാധ്യതകളുണ്ട്‌. എന്നാല്‍ ഒരിക്കല്‍ നഷ്‌ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുവരില്ല. സമയത്തിനെ എത്ര കണ്ട്‌ ഉപയോഗിക്കുന്നുവോ അത്ര കണ്ട്‌ അവന്‍ വിജയം വരിക്കും.
പരീക്ഷ എന്ന പദം ചിലര്‍ക്ക്‌ അലര്‍ജിയാണ്‌. പരീക്ഷയെ പേടിക്കുകയല്ല, അതിനെ നേരിട്ട്‌ ജയിക്കുകയാണ്‌ വേണ്ടത്‌. പരീക്ഷയെ പേടിച്ച്‌ എഴുതാതിരിക്കുന്നത്‌ യുദ്ധത്തിനു പോവാതെ കീഴടങ്ങുന്ന ഭീരുവിനെ പോലെയാണ്‌. പരീക്ഷ എനിക്ക്‌ പ്രശ്‌നമല്ലാ എന്നതായിരിക്കണം ഓരോ വിദ്യാര്‍ത്ഥികളുടെയും മുദ്രാവാക്യം.

പരീക്ഷയില്‍ ഞാന്‍ മുഴുവന്‍ മാര്‍ക്ക്‌ നേടും എന്ന്‌ ഇടയ്‌ക്കിടെ മനസ്സില്‍ പറഞ്ഞുകൊണ്ടിരിക്കുക. പഠിക്കാന്‍ ഏതാണ്‌ നല്ല സമയം എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തേണ്ടത്‌ വിദ്യാര്‍ത്ഥി തന്നെയാണ്‌. ചിലര്‍ക്ക്‌ രാത്രിയാണ്‌ പഠിക്കാനിഷ്‌ടം. ചിലര്‍ പകല്‍ സമയത്ത്‌ പഠിക്കാന്‍ ഇഷ്‌ടപ്പെടുന്നു. പ്രഭാത സമയത്ത്‌ എല്ലാവരും പഠിക്കാന്‍ ഇഷ്‌ടപ്പെടുന്നു. മറ്റ്‌ സമയങ്ങളെ അപേക്ഷിച്ച്‌ പ്രഭാതത്തില്‍ മനസ്സ്‌ ശാന്തമായിരിക്കും. പ്രഭാതമായതു കൊണ്ട്‌ ആളുകളുടെ ശബ്‌ദവും ഉണ്ടാവില്ല. രാവിലെ എണീറ്റ്‌ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ തണുത്ത വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. മസ്‌തിഷ്‌കം ഉണരാനും ഉന്മേഷം ലഭിക്കാനും ഉറക്കച്ചടവ്‌ മാറാനും ഇത്‌ സഹായിക്കും.
പരീക്ഷയ്‌ക്ക്‌ മുമ്പ്‌ തന്നെ എല്ലാ പാഠങ്ങളും പഠിച്ച്‌ തീര്‍ക്കണം. പ്രധാനപ്പെട്ട ഭാഗങ്ങള്‍ക്ക്‌ അടിവരയിടണം. ഫോര്‍മുലകളും മറ്റ്‌ പ്രസക്ത ഭാഗങ്ങളും നോട്ടില്‍ പകര്‍ത്തണം. പരീക്ഷയുടെ തലേദിവസം പഠിക്കാന്‍ വേണ്ടി ഒന്നും മാറ്റിവെക്കരുത്‌. നോട്ടില്‍ പകര്‍ത്തുകയും ടെക്‌സ്റ്റില്‍ അടിവരയിട്ടതുമായ പ്രധാന ഭാഗങ്ങള്‍ മാത്രം അന്നു വായിക്കുക.
(തുടരും.) പരീക്ഷയില്‍ ഞാന്‍ മുഴുവന്‍ മാര്‍ക്ക്‌ നേടും എന്ന്‌ ഇടയ്‌ക്കിടെ മനസ്സില്‍ പറഞ്ഞുകൊണ്ടിരിക്കുക. പഠിക്കാന്‍ ഏതാണ്‌ നല്ല സമയം എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തേണ്ടത്‌ വിദ്യാര്‍ത്ഥി തന്നെയാണ്‌. ചിലര്‍ക്ക്‌ രാത്രിയാണ്‌ പഠിക്കാനിഷ്‌ടം. ചിലര്‍ പകല്‍ സമയത്ത്‌ പഠിക്കാന്‍ ഇഷ്‌ടപ്പെടുന്നു. പ്രഭാത സമയത്ത്‌ എല്ലാവരും പഠിക്കാന്‍ ഇഷ്‌ടപ്പെടുന്നു. മറ്റ്‌ സമയങ്ങളെ അപേക്ഷിച്ച്‌ പ്രഭാതത്തില്‍ മനസ്സ്‌ ശാന്തമായിരിക്കും. പ്രഭാതമായതു കൊണ്ട്‌ ആളുകളുടെ ശബ്‌ദവും ഉണ്ടാവില്ല. രാവിലെ എണീറ്റ്‌ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ തണുത്ത വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. മസ്‌തിഷ്‌കം ഉണരാനും ഉന്മേഷം ലഭിക്കാനും ഉറക്കച്ചടവ്‌ മാറാനും ഇത്‌ സഹായിക്കും. പരീക്ഷയ്‌ക്ക്‌ മുമ്പ്‌ തന്നെ എല്ലാ പാഠങ്ങളും പഠിച്ച്‌ തീര്‍ക്കണം. പ്രധാനപ്പെട്ട ഭാഗങ്ങള്‍ക്ക്‌ അടിവരയിടണം. ഫോര്‍മുലകളും മറ്റ്‌ പ്രസക്ത ഭാഗങ്ങളും നോട്ടില്‍ പകര്‍ത്തണം. പരീക്ഷയുടെ തലേദിവസം പഠിക്കാന്‍ വേണ്ടി ഒന്നും മാറ്റിവെക്കരുത്‌. നോട്ടില്‍ പകര്‍ത്തുകയും ടെക്‌സ്റ്റില്‍ അടിവരയിട്ടതുമായ പ്രധാന ഭാഗങ്ങള്‍ മാത്രം അന്നു വായിക്കുക.

NO COMMENTS

LEAVE A REPLY