ബോംബാക്രമണം: പടന്നയില്‍ നിന്ന്‌ കാണാതായ യുവാവ്‌ കൊല്ലപ്പെട്ടതായി സൂചന

0
135


കാസര്‍കോട്‌: പടന്നയില്‍ നിന്നും കാണാതായ യുവാവ്‌ അഫ്‌ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി സൂചന.
പടന്ന സ്വദേശി ഹഫീസ്സുദ്ദീന്‍ (24) കൊല്ലപ്പെട്ടുവെന്നാണ്‌ കൈരളി ടി വി ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഹഫീസുദ്ദീന്‍ ഉള്‍പ്പെടെ ചിലര്‍ നാട്ടില്‍ നിന്ന്‌ അപ്രത്യക്ഷരാവുകയും പിന്നീട്‌ ഐ എസില്‍ ചേര്‍ന്നു വെന്നും പ്രചരണ മുണ്ടായിരുന്നു. ഇതേ കുറിച്ച്‌ എന്‍ ഐ എ അന്വേഷണം നടത്തുന്നതിനിടയിലാണ്‌ ഹഫിസ്സുദ്ദീന്‍ ഐ എസ്‌ താവളത്തില്‍ കൊല്ലപ്പെട്ടതായ വാര്‍ത്ത പ്രചരിക്കുന്നത്‌. ഇതേ സംഘത്തില്‍പ്പെട്ട അഷ്വാഖാണ്‌ ഈ വിവരം ഹഫീസുദ്ദീന്റെ ബന്ധുക്കളെ അറിയിച്ചതെന്ന്‌ ടി വി ചാനല്‍ പുറത്തു വിട്ട വാര്‍ത്തയില്‍ പറയുന്നു. അഫ്‌ഗാനിലെ തോറാബോറയില്‍ ഐ എസ്‌ താവളത്തില്‍ ആളില്ലാ വിമാനം നടത്തിയ ബോംബാക്രമണത്തിലാണത്രേ ഹഫീസ്സുദ്ദീന്‍ കൊല്ലപ്പെട്ടത്‌.ഐ എസ്‌ താവളത്തില്‍ ഏതാനും നാളുകളായി സൈനിക നടപടി തുടരുകയാണ്‌.പടന്നയില്‍ നിന്നും ഹഫീസ്സുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ അപ്രത്യക്ഷമാവുകയും പിന്നീട്‌ ഐ എസില്‍ ചേര്‍ന്നുവെന്നുമുള്ള വാര്‍ത്ത ഉത്‌കണ്‌ഠയോടെയാണ്‌ നാട്ടുകാര്‍ കേട്ടത്‌.

 

NO COMMENTS

LEAVE A REPLY