ഐ.എസ്‌.ആര്‍.ഒക്ക്‌ ചരിത്ര നേട്ടം പി.എസ്‌.എല്‍.വി.സി-37 വിക്ഷേപണം വിജയം

0
87


ശ്രീഹരിക്കോട്ട: ഒരു വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു എന്ന ചരിത്ര നേട്ടം ഇനി ഇന്ത്യക്കു സ്വന്തം.7 വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ കുതിച്ചുയര്‍ന്ന പി.എസ്‌.എല്‍.വി.സി-37 വിക്ഷേപണം ചരിത്ര വിജയം നേടി.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നും ഇന്നു രാവിലെ 9.28 നാണ്‌ വിക്ഷേപണം നടന്നത്‌.ഒരു വിക്ഷേപണത്തില്‍ 34 ഉപഗ്രഹങ്ങള്‍ എന്ന 2014ല്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇട്ട റെക്കോഡാണ്‌ ഇതോടെ ഐ.എസ്‌.ആര്‍.ഒ പഴങ്കഥയാക്കിയത്‌. 2016ല്‍ ഒരു വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച്‌ ഇന്ത്യ റെക്കോഡ്‌ സൃഷ്‌ടിച്ചിരുന്നു.

ഇന്നു വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ 3 എണ്ണം ഇന്ത്യയുടേതാണ്‌. കാര്‍ട്ടോസാറ്റ്‌-2 പരമ്പരയില്‍ പെട്ടതാണ്‌ ഈ മൂന്ന്‌ ഉപഗ്രഹങ്ങള്‍.
അമേരിക്ക, ഇസ്രായേല്‍, ഖസാക്കിസ്ഥാന്‍, നെതര്‍ലാന്റ്‌സ്‌, സ്വിറ്റ്‌സര്‍ലാന്റ്‌ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ്‌ ഇന്ന്‌ ഐ.എസ്‌.ആര്‍.ഒ ഭ്രമണ പഥത്തിലെത്തിച്ചത്‌.
1999 മുതലാണ്‌ വിദേശ ഏജന്‍സികളുടെ ഉപഗ്രഹങ്ങള്‍ ഐ.എസ്‌.ആര്‍.ഒ വിക്ഷേപിക്കാന്‍ ആരംഭിച്ചത്‌. വളരെ കുറഞ്ഞ ചിലവില്‍ ഇത്രയും ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിച്ചതോടെ ബഹിരാകാശ പര്യവേക്ഷണ രംഗത്ത്‌ ഇന്ത്യക്കു പുതിയ പൊന്‍തൂവല്‍ ലഭിച്ചിരിക്കുകയാണെന്ന്‌ ശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY