ജില്ലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍

0
450


സെപ്‌തംബര്‍ 27 ലോ ക ടൂറിസം ദിനമാആചരിച്ചു. ലോകമെങ്ങും ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. കാസര്‍കോട്‌ ജില്ലയിലും ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.ജില്ലയില്‍ ഒട്ടേറെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളാണുള്ളത്‌. ഇവയില്‍ ബേക്കല്‍ അന്താരാഷ്‌ട്ര ടൂറിസ്റ്റു കേന്ദ്രമാണ്‌ ഏറ്റവും കൂടുതല്‍ ആകര്‍ഷണീയം. സ്വദേശത്തു നിന്നും വിദേശത്തുനിന്നും പ്രതിവര്‍ഷം നിരവധി ടൂറിസ്റ്റുകളാണ്‌ ബേക്കലിലെ സൗന്ദര്യം നുകരാനെത്തുന്നത്‌. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കലാണ്‌ ഏറ്റവും ആകര്‍ഷണീയം. ഇക്കേരിനായക്കന്മാരുടെ കാലത്താണ്‌ ബേക്കല്‍കോട്ട സ്ഥാപിച്ചത്‌. ഒട്ടേറെ പടയോട്ടങ്ങള്‍ക്കു സാക്ഷ്യംവഹിച്ച കോട്ട ഇന്നും അറബിക്കടലിനു അഭിമുഖമായി നിലനില്‍ക്കുന്നു. ഒട്ടേറെ കോട്ടകൊത്തളങ്ങളുള്ള ഇവിടെത്തെ പ്രധാന ആകര്‍ഷണം നിരീക്ഷണകൊത്തളമാണ്‌. ഇതിനു മുകളിലേയ്‌ക്കു കയറിയാല്‍ കണ്ണെത്താ ദൂരത്തോളം കാഴ്‌ചകള്‍ കാണാം. കരയും കടലും അഴിമുഖവുമൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കോട്ടയോട്‌ തൊട്ടുരുമ്മികിടക്കുന്ന പള്ളിക്കര ബീച്ചും ശ്രദ്ധേയമാണ്‌. ചന്ദ്രഗിരി, ആരിക്കാടി, പൊവ്വല്‍, ബന്തടുക്ക, കുണ്ടംകുഴി, പനയാല്‍, ഹൊസ്‌ദുര്‍ഗ്ഗ്‌, കാസര്‍കോട്‌ എന്നിവയാണ്‌ മറ്റു പ്രധാന കോട്ടകള്‍.കേരളത്തിലെ ഊട്ടിയെന്നു അറിയപ്പെടുന്ന റാണിപുരമാണ്‌ ജില്ലയിലെ മറ്റൊരുപ്രധാന ടൂറിസ്റ്റ്‌ കേന്ദ്രം. വനത്തിനു നടുവില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ചെങ്കുത്തനെയുള്ള കുന്ന്‌ സാഹസിക സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. വനാതിര്‍ത്തിവരെ മാത്രമേ വാഹനഗതാഗതമുള്ളൂ. പിന്നീട്‌ റാണിപുരം കുന്നിന്റെ മുകളില്‍ എത്തണമെങ്കില്‍ ചെകുത്തായ കുന്നും കാടും കാട്ടുവഴികളും താണ്ടണം. അട്ടയോട്‌ പെരുതണം. ഇതിനിടയില്‍ നീരരുവികളും താണ്ടണം. ഭാഗ്യം കടാക്ഷിച്ചാല്‍ അപൂര്‍വ്വമായ പക്ഷികളെയും മൃഗങ്ങളെയും കാണാനാകും. നിത്യവും ആനയിറങ്ങുന്ന പ്രദേശം കൂടിയാണ്‌ റാണിപുരത്തെ നിബിഢ വനങ്ങള്‍.ഹൊസ്‌ദുര്‍ഗ്ഗ്‌ കോട്ടയും നിത്യാനന്ദാശ്രമവും സഞ്ചാരികള്‍ക്കു അവേശമാണ്‌. ഇടയിലക്കാടു ദ്വീപും വലിയ പറമ്പിലെ ഉള്‍നാടന്‍ ബോട്ടുയാത്രയും സഞ്ചാരികള്‍ക്കു ഏറെ പ്രിയങ്കരമാണ്‌.
പേരുകേട്ട ടൂറിസ്റ്റു കേന്ദ്രങ്ങള്‍ ഇവയൊക്കെയാണെങ്കിലും ആള്‍ക്കാരുടെ ശ്രദ്ധയില്‍ ഇതുവരെ പെടാതിരുന്ന പല പ്രദേശങ്ങളും അടുത്ത കാലത്തു ടൂറിസ്റ്റു കേന്ദ്രമെന്ന നിലയില്‍ ഉയര്‍ന്നു വരുന്നുണ്ട്‌. ഇത്തരം കേന്ദ്രങ്ങള്‍ നാടിന്റെ വികസനത്തിനു ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ താഴെക്കിടയില്‍ നിന്നു തന്നെ ഉയര്‍ന്നു വരേണ്ടതാണ്‌.

NO COMMENTS

LEAVE A REPLY