വന്ദേ ഭാരതിൻ്റെ ശുചി മുറിയിൽ കയറി മദ്യപാനവും പുകവലിയും; ട്രെയിൻ തനിയെ നിന്നു ; യാത്രക്കാരന് പിഴയും കേസും

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിലെ ശുചിമുറിക്കുള്ളില്‍ യാത്രക്കാരന്റെ മദ്യപാനവും പുകവലിയും. ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിൽക്കുകയും 15 മിനിട്ടിലേറെ വൈകുകയും ചെയ്തു.കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് തിക്കോടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെത്തി ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റത്തിലെ പാനല്‍ മാറ്റിയ ശേഷമാണ് ട്രെയിന്‍ ഓടിത്തുടങ്ങിയത്.  സംഭവത്തില്‍ യാത്രക്കാരന് പിഴയിടുകയും വിവരം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് കൈമാറുകയും ചെയ്തിട്ടുണ്ട്.നേരത്തെ പട്ടാമ്ബി, തിരൂര്‍ എന്നിവിടങ്ങളില്‍വച്ചും യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിന്നിരുന്നു. ഇവരില്‍ നിന്നും പിഴ ഈടാക്കിയിരുന്നു. ഓട്ടോമാറ്റിക് ഫയര്‍ ഡിറ്റക്ഷന്‍ സംവിധാനമുള്ള ട്രെയിനുകളാണ് എല്ലാ വന്ദേഭാരതുകളും. അതിനാല്‍ തന്നെ തീ ഉണ്ടായാല്‍ ട്രെയിന്‍ താനെ നില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page